Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​ബൂ​ഉ​ൽ ഖാ​ലി...

റ​ബൂ​ഉ​ൽ ഖാ​ലി ചെ​ക്ക്‌​പോ​യ​ന്റ് വ​ഴി ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കും

text_fields
bookmark_border
റ​ബൂ​ഉ​ൽ ഖാ​ലി ചെ​ക്ക്‌​പോ​യ​ന്റ് വ​ഴി ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കും
cancel
camera_alt

മ​സ്ക​ത്തി​ൽ ന​ട​ന്ന ഒ​മാ​ൻ-​സൗ​ദി ബി​സി​ന​സ് കൗ​ൺ​സി​ൽ യോ​ഗം

മ​സ്‌​ക​ത്ത്: ഒ​മാ​ൻ-​സൗ​ദി ബി​സി​ന​സ് കൗ​ൺ​സി​ലി​ന്റെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ യോ​ഗം മ​സ്‌​ക​ത്തി​ൽ ന​ട​ന്നു. സു​ൽ​ത്താ​നേ​റ്റി​നെ​യും സൗ​ദി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റ​ബൂ​ഉ​ൽ ഖാ​ലി (ശൂ​ന്യ​മാ​യ ക്വാ​ർ​ട്ട​ർ) ചെ​ക്ക്‌​പോ​യ​ന്റ് വ​ഴി ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ യോ​ഗം പ​രി​ശോ​ധി​ച്ചു. ഒ​മാ​ൻ-​സൗ​ദി ബി​സി​ന​സ് കൗ​ൺ​സി​ലി​ന്റെ ഒ​മാ​നി വി​ഭാ​ഗ​ത്തി​ന്റെ ത​ല​വ​ൻ അ​ലി ബി​ൻ ഹ​മ​ദ് അ​ൽ ക​ൽ​ബാ​നി​യും കൗ​ൺ​സി​ലി​ന്റെ സൗ​ദി വി​ഭാ​ഗ​ത്തി​ന്റെ ത​ല​വ​ൻ നാ​സ​ർ ബി​ൻ സെ​യ്ദ് അ​ൽ ഹ​ജേ​രി​യും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഒ​മാ​നി-​സൗ​ദി ബ​ന്ധ​ങ്ങ​ളി​ൽ വ​ള​ർ​ന്നു​വ​രു​ന്ന വി​ക​സ​ന​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ലാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് അ​ലി ബി​ൻ ഹ​മ​ദ് അ​ൽ ക​ൽ​ബാ​നി പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന രീ​തി​യി​ൽ ബ​ന്ധം വി​ക​സി​പ്പി​ക്കാ​നു​ള്ള നേ​തൃ​ത്വ​ത്തി​ന്റെ താ​ൽ​പര്യ​ത്തി​ന് ന​ന്ദി, ആ​വ​ശ്യ​മു​ള്ള സാ​മ്പ​ത്തി​ക സം​യോ​ജ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ഈ ​ബ​ന്ധ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ര​സ്പ​ര നി​ക്ഷേ​പ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക, നി​ക്ഷേ​പ​ക​ർ അ​ഭി​മു​ഖീ​ക​രി​ച്ചേ​ക്കാ​വു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക, നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേർ​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ അ​ധി​കാ​രി​ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്താ​നും പ്രാ​പ്ത​മാ​ക്കാ​നും കൗ​ൺ​സി​ൽ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി വി​ഷ​ൻ 2030, ഒ​മാ​ൻ വി​ഷ​ൻ 2040 എ​ന്നി​വ​ക്ക​നു​സൃ​ത​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണം സു​സ്ഥി​ര വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് നാ​സ​ർ ബി​ൻ സ​ഈ​ദ് അ​ൽ ഹ​ജേ​രി പ​റ​ഞ്ഞു.

വ​ള​ർ​ച്ച​ക്കും സ​മൃ​ദ്ധി​ക്കും അ​ടി​സ്ഥാ​ന സ്തം​ഭ​മാ​യി വ​ർ​ത്തി​ക്കു​ന്ന ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ബി​സി​ന​സ് മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ൽ കൗ​ൺ​സി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​മ്പ​ത്തി​ക ഏ​കീ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും നി​ക്ഷേ​പ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ക്കാ​നും കൗ​ൺ​സി​ൽ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRabuul Khali ChechpointExport and Import
News Summary - Export and import through Rabuul Khali Checkpoint will be increased.
Next Story