കാലഹരണപ്പെട്ട കളിപ്പാട്ടങ്ങളും മിഠായികളും പിടിച്ചെടുത്തു
text_fieldsമസ്കത്ത് മുനിസിപ്പാലിറ്റി പരിശോധനയിൽ പിടിച്ചെടുത്ത ഉൽപന്നങ്ങൾ
മസ്കത്ത്: കടകളിൽ പരിശോധന കർശനമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. പരിശോധനയിൽ കാലഹരണപ്പെട്ട കളിപ്പാട്ടങ്ങളും മിഠായികളും പിടിച്ചെടുത്തു.
ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുമായി സഹകരിച്ചായിരുന്നു പരിശോധന നടത്തിയത്. വിവിധ തരത്തിലുള്ള മിഠായികളും കളിപ്പാട്ടങ്ങളുമാണ് സീബ് വിലായത്തിലെ കടകളിൽനിന്ന് പിടിച്ചെടുത്തത്. ഭക്ഷ്യ നിയന്ത്രണ വകുപ്പിന്റെ നേതൃത്വത്തിൽ ഇവ പിന്നീട് നശിപ്പിക്കുകയും ചെയ്തു.
തീയതി കഴിഞ്ഞവയുടെ ബോക്സുകൾ മാറ്റി പുതിയ ഉൽപന്നങ്ങളാണെന്ന് ഉപഭോക്താക്കളെ കബളിപ്പിച്ചായിരുന്നു സാധനങ്ങൾ വിറ്റിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.

