കാലാവധി കഴിഞ്ഞ ഉൽപന്നം; 500 റിയാൽ പിഴ ചുമത്തി
text_fieldsമസ്കത്ത്: കാലപ്പഴക്കംചെന്ന ഉൽപന്നങ്ങൾ വിറ്റതിന് വാണിജ്യസ്ഥാപനത്തിന് 500 റിയാൽ പിഴചുമത്തിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പിഴ ചുമത്തിയത്. കടകളിലെ പരിശോധനയുടെ ഭാഗമായി ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാർ വാണിജ്യ സ്ഥാപനത്തിൽനിന്ന് കാലഹരണപ്പെട്ട സാധനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും സംവിധാനങ്ങളും പാലിക്കാൻ വിതരണക്കാർ തയാറാകണമന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

