കാലാവധി കഴിഞ്ഞ പെയിന്റ് ഉൽപന്നങ്ങള് പിടികൂടി
text_fieldsപിടികൂടിയ പെയിന്റ് ഉൽപന്നങ്ങൾ
മസ്കത്ത്: വാണിജ്യ സ്ഥാപനത്തില്‍നിന്നും കാലാവധി കഴിഞ്ഞ പെയിന്റ് ഉൽപന്നങ്ങള് ഉപഭോക്ത സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു .
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാണിജ്യ സ്ഥാപനത്തിൽനിന്നാണ് ഇവ പിടികൂയത്. ഗവര്‍ണറേറ്റിലെ സി.പി.എയുടെ ഡയറക്ടറേറ്റ് ജനറലാണ് കാലാവധി കഴിഞ്ഞതും കൃത്രിമം കാണിച്ചതുമായ പെയിന്റ് ഉത്പ്പന്നങ്ങള്‍ കണ്ടുകെട്ടിയത്. കടക്കെതിരെ നടപടി സ്വീകരിച്ചു.
935 ലിറ്റര്‍ കാലഹരണപ്പെട്ട പെയിന്റ്, നീക്കം ചെയ്ത കാലാവധി തീയതികളുള്ള 44 ലിറ്റര്‍ പെയിന്റ്, മായ്ക്കാവുന്ന കാലാവധി തീയതികളുള്ള 654 ലിറ്റര്‍ പെയിന്റ്, 350 കിലോ കാലഹരണപ്പെട്ട പൗഡര്‍, മാക്കാവുന്ന കാലാവധി തീയതികളുള്ള 450 കിലോഗ്രാം പൗഡര്‍ എന്നിവ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പ്രാദേശിക വിപണികളിലെ ഫീല്‍ഡ് പരിശോധനയില്‍ കണ്ടെത്തി. ആകെ 471 പെയിന്റ് കണ്ടെയ്നറുകള്‍ കണ്ടുകെട്ടി.
വിപണികള്‍ നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ദോഷകരമായ രീതികള്‍ ചെറുക്കുന്നതിനും അനധികൃത ഉൽപന്നങ്ങളുടെ വ്യാപനം തടയുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധന. നേരത്തെ ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്നും ആയിരം റിയാലില്‍ അധികം മൂല്യമുള്ള 360ല്‍ പരം പെയിന്റുകൾ പിടിച്ചെടുത്തിരുന്നു.
എല്ലാ വ്യാപാരികളും നിയമ, നിയന്ത്രണ, നിര്‍മാണ ആവശ്യകതകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അതോറിറ്റിയുമായി നിരന്തരം ആശയവിനിമയം നടത്തമെന്നും വിപണികളിലെ പുതിയ നിയന്ത്രണ തീരുമാനങ്ങളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

