കാലാവധി കഴിഞ്ഞ പെയിന്റുകൾ പിടികൂടി
text_fieldsപെയിന്റ് കടയിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പരിശോധന നടത്തുന്നു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിൽനിന്ന് വലിയ അളവിൽ കാലാവധി കഴിഞ്ഞ പെയിന്റുകൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. ഏകദേശം 460 ബാരലുകളും 961 ലിറ്റർ കാലാവധി കഴിഞ്ഞ പെയിന്റും ആണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.
ഗവർണറേറ്റിലുടനീളമുള്ള മാർക്കറ്റുകളിൽ നടത്തിയ പതിവ് പരിശോധനക്കിടെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷനിലെ ജുഡീഷ്യൽ കൺട്രോൾ ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പെയിന്റ് ഉൽപന്നങ്ങളുടെ കാലഹരണ തീയതികൾ മാറ്റിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി. കാലഹരണ തീയതികൾ മായ്ച്ചുകളയുകയും ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനായി വ്യാജമായവ പകരം വെക്കുകയും ചെയ്തു. കുറ്റക്കാരായ സ്ഥാപനത്തിനെതിരെ നിയമ നടപടികൾ ആരംഭിച്ചു. കാലഹരണപ്പെട്ട ഉൽപന്നങ്ങൾ കണ്ടുകെട്ടി. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇത്തരത്തിലുള്ള ലംഘനം കണ്ടെത്തിയാൽ അംഗീകൃത ഔദ്യോഗിക മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

