Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരോഗികളുടെ വർധന...

രോഗികളുടെ വർധന കോവിഡി​െൻറ രണ്ടംവരവല്ലെന്ന്​ വിധഗ്​ധർ

text_fields
bookmark_border
രോഗികളുടെ വർധന കോവിഡി​െൻറ രണ്ടംവരവല്ലെന്ന്​ വിധഗ്​ധർ
cancel

മസ്​കത്ത്​: പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയെ കോവിഡി​െൻറ രണ്ടാം വരവായി കണക്കാക്കേണ്ടതില്ലെന്ന്​ ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്​ധൻ. കൂടുതൽ പേർ രോഗബാധിതരാകുന്നതി​െൻറ സൂചനയായി ഇതിനെ കണക്കാക്കിയാൽ മതിയെന്ന്​ കോവിഡ്​ ഫീൽഡ്​ ഹോസ്​പിറ്റൽ അസി. ഡയറക്​ടർ ഡോ. ഖാലിദ്​ അൽ ബലൂഷി ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫീൽഡ്​ ആശുപത്രി സ്​ഥാപിച്ചത്​ മറ്റ്​ ആശുപത്രികളിലെ സമ്മർദം കുറക്കാൻ സഹായകരമായിട്ടുണ്ട്​. ഇതുവഴി മറ്റു രോഗികൾക്കും ആശുപത്രികളിൽ ചികിത്സ നൽകാൻ സാധിക്കും. ഫീൽഡ്​ ആശുപത്രിയിലെ മൊത്തം കിടക്കകളിൽ 17 മുതൽ 18 ശതമാനം വരെ രോഗികളെ ഇതിനകം പ്രവേശിപ്പിച്ചതായും ഡോ. ഖാലിദ്​ അൽ ബലൂഷി പറഞ്ഞു. ഫീൽഡ്​ ആശുപത്രികളിൽ നേരിട്ട്​ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ചില നടപടിക്രമങ്ങൾ പാലിച്ച്​ മറ്റ്​ ആരോഗ്യ സ്​ഥാപനങ്ങളിലുള്ളവരെ ഇങ്ങോട്ട്​ മാറ്റുകയാണ്​ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid patientcovid oman
Next Story