Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2020 8:49 PM GMT Updated On
date_range 27 July 2020 8:49 PM GMTലോക്ഡൗൺ കാലത്ത് മികവുറ്റ സേവനവുമായി അൽ മസ്റ
text_fieldsbookmark_border
മസ്കത്ത്: ലോക്ഡൗൺ കാലത്ത് മികവുറ്റ ഉപഭോക്തൃ സേവനവുമായി അൽ മസ്റ ഒാൺലൈൻ സ്റ്റോർ . ഉപഭോക്താക്കൾക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും മറ്റ് നിത്യോപയോഗ ഉൽപന്നങ്ങളും മിതമായ വിലക്ക് വീട്ടുപടിക്കൽ എത്തിക്കുന്നതിന് അൽ മസ്റയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. മൂന്നുമാസം മുമ്പാണ് അൽ മസ്റ പ്രവർത്തനമാരംഭിച്ചത്. ഇക്കാലയളവിനുള്ളിൽ ഗുണനിലവാരത്തിലും വിലയിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ആർജിച്ച് കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചുനൽകുന്നതിൽ മറ്റേതൊരു ഒാൺലൈൻ ഗ്രോസറി ഷോപ്പിനേക്കാളും മുന്നിലെത്താൻ തങ്ങൾക്ക് സാധിച്ചതായി അൽ മസ്റ പത്രകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 20 വർഷമായി ഒമാനിൽ പഴം-പച്ചക്കറി, ഭക്ഷ്യോത്പന്ന വിപണന രംഗത്ത് പ്രവർത്തിക്കുന്ന സുഹുൽ അൽ ഫൈഹ ഗ്രൂപ്പാണ് അൽ മസ്റക്ക് വേണ്ട പിന്തുണ നൽകുന്നത്. ലോക്ഡൗൺ സമയത്ത് പുറത്തിറങ്ങാതെ നിങ്ങളുടെ അടുക്കളയിലേക്ക് വേണ്ട നിത്യോപയോഗ സാധനങ്ങൾ പുതുമയോടെ വീട്ടുപടിക്കലെത്തിക്കാൻ www.almazra.com വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം.
Next Story