Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബർകയിൽ പ്രളയത്തിനിടെ...

ബർകയിൽ പ്രളയത്തിനിടെ സാഹസിക രക്ഷാപ്രവർത്തനം നടത്തിയ പ്രവാസികളെ ആദരിച്ചു

text_fields
bookmark_border
ബർകയിൽ പ്രളയത്തിനിടെ സാഹസിക രക്ഷാപ്രവർത്തനം നടത്തിയ പ്രവാസികളെ ആദരിച്ചു
cancel

മസ്കത്ത്: ബർകയിൽ കനത്ത മഴയിൽ വാദിയിൽ മുങ്ങിയ കാറിൽ അകപ്പെട്ട രണ്ട് പ്രവാസി ഇന്ത്യക്കാരെ, സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരികെ കയറ്റിയ പ്രവാസികളായ ഷഹ്സാദ് ഖാൻ, എം്ഡി സഗോർ എന്നിവരെ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. റൂവിയിലെ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ഇരുവർക്കും കാഷ് പ്രൈസും അഭിനന്ദന സർട്ടിഫിക്കറ്റും കൈമാറി.

ചടങ്ങിൽ സംസാരിച്ച ജി.എം.ഇ.സി മാനേജിങ് ഡയറക്ടർ സുബ്രമണിയൻ കെ.എസ്, രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഇരുവരുടെയും ധൈര്യത്തെയും മനുഷ്യ സ്നേഹത്തെയും പ്രശംസിച്ചു. അസാധാരണ ധൈര്യം പ്രകടിപ്പിച്ചവരെ അഭിമാനത്തോടെ ആദരിക്കുന്നതായും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നടത്തിയ രക്ഷാ പ്രവർത്തനം, സമുഹത്തിന് വലിയ പ്രചോദനമേകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ജനറൽ മാനേജർ സോനം ദോർജി, എക്സി. അഡ്വൈസർ അഡ്വ. ആർ. മധുസൂദനൻ, ചീഫ് മാനേജർ സിമ്രാൻജിത് സിങ് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും വിവിധ സാമുഹിക സംഘടന പ്രതിനിധികളും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasiFloodmalayalisOman
News Summary - Expats who carried out heroic rescue operations during the floods in Barka were honored.
Next Story