Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികളുടെ യാത്രാ പ്രതിസന്ധി: കേരള എം.പിമാർക്ക് റൂവി മലയാളി അസോ. കത്തയച്ചു

text_fields
bookmark_border
പ്രവാസികളുടെ യാത്രാ പ്രതിസന്ധി: കേരള എം.പിമാർക്ക് റൂവി മലയാളി അസോ. കത്തയച്ചു
cancel

മസ്കത്ത്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും വിമാന ഗതാഗതത്തിലെ പ്രതിസന്ധിയും മൂലം പ്രയാസത്തിലായ പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് റൂവി മലയാളി അസോസിയേഷൻ കേരളത്തിലെ എം.പി മാർക്ക് ഇമെയിൽ മുഖേന നിവേദനം സമർപ്പിച്ചു. വിഷയം ഇന്ത്യൻ പാർലമെന്റിൽ ശക്തമായി ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടു.

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കുറയുകയും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയും ചെയ്തതോടെ ആയിരക്കണക്കിന് പ്രവാസികൾ കടുത്ത പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നവർ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

അടിയന്തരമായി ചാർട്ടേഡ് വിമാന സർവീസുകൾ ആരംഭിക്കുക, ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ഉറപ്പാക്കുക, പ്രവാസികൾക്ക് യാത്രാവശ്യങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കുക, ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കുകൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expats travel crisis: Ruwi Malayali Association sends letter to Kerala MPs
Next Story