Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി​യി​ലെ...

ബു​റൈ​മി​യി​ലെ പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്നു

text_fields
bookmark_border
ബു​റൈ​മി​യി​ലെ പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്നു
cancel
camera_alt

ബു​റൈ​മി​യി​ലെ പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ

ബു​റൈ​മി: ബു​റൈ​മി സ്നേ​ഹ​തീ​രം വാ​ട്സ്ആ​പ് ആ​ൻ​ഡ് ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ, മു​ൻ പ്ര​വാ​സി​ക​ളും അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​വ​രു​മാ​യി നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.ആ​ല​പ്പു​ഴ മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ സം​ബ​ന്ധി​ച്ചു. സം​ഗ​മം പ്ര​സ​ന്ന​ൻ ത​ളി​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഹ​മ്മ​ദ് കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ​ക്ട​ർ അ​സ്‌​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഡോ​ക്ട​ർ ഫൈ​സ​ൽ, മ​ണി നെ​ല്ലി​ക്ക​ൽ, റ​സാ​ഖ് കോ​ട്ട​ക്ക​ൽ, ഹ​സ​നു​ൽ ബ​ന്ന, ഉ​സ്മാ​ൻ ഹാ​ജി, മു​ഹ​മ്മ​ദ് കു​ട്ടി പൂ​ക്കി​പ്പ​റ​മ്പ്, മ​ജീ​ദ് പ​ട​പ്പ​റ​മ്പ്, ജാ​ഫ​ർ അ​രീ​ക്കോ​ട്, മൊ​യ്തീ​ൻ സു​വൈ​ദ ബേ​ക്ക​റി, റ​സാ​ഖ് നെ​ല്ലി​ക്കു​ത്ത്, സു​ലൈ​മാ​ൻ വ​ളാ​ഞ്ചേ​രി, സു​ബൈ​ർ പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.മു​തി​ർ​ന്ന ഗ്രൂ​പ് അം​ഗ​ങ്ങ​ളാ​യ കു​ഞ്ഞാ​ല​ൻ, കു​ഞ്ഞാ​ല​ൻ ഹാ​ജി, പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രെ പ്ര​സ​ന്ന​ൻ, ആ​ർ.​കെ. മു​ഹ​മ്മ​ദ​ലി, നാ​സ​ർ, നാ​രാ​യ​ണ​ൻ, മൊ​യ്തീ​ൻ, അ​ഹ​മ്മ​ദ് കു​ട്ടി വ​ളാ​ഞ്ചേ​രി, മു​ഹ​മ്മ​ദ് കു​ട്ടി തി​രൂ​ർ, യാ​ഹു​ഹാ​ജി, ഹ​മീ​ദ് ഹാ​ജി കു​റ്റി​പ്പു​റം എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു. സം​ഗ​മ​ത്തി​ന്​ ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദ് കു​ട്ടി കോ​ട്ട​ക്ക​ൽ, ഷ​ഹീ​ൻ പാ​ണ്ടി​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഡോ. ​ഷ​മീ​ർ ആ​രോ​ഗ്യ ക്ലാ​സെ​ടു​ത്തു. ബു​റൈ​മി​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു. ഷ​ഹീ​ൻ സ്വാ​ഗ​ത​വും ഷം​സു​ദ്ദീ​ൻ കു​ന്ന​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.ബു​റൈ​മി​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സു​ബൈ​ർ മു​ക്ക​ത്തി​ന്റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ്​ സ്നേ​ഹ​തീ​രം ഗ്രൂ​പ്​ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BuraimiGatheringExpatriates
News Summary - Expatriates in Buraimi gathered in the Home Town
Next Story