ബുറൈമിയിലെ പ്രവാസികൾ നാട്ടിൽ ഒത്തുചേർന്നു
text_fieldsബുറൈമി സ്നേഹതീരം വാട്സ്ആപ് ആൻഡ് ഫേസ്ബുക്ക് കൂട്ടായ്മ കോട്ടക്കലിൽ സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽനിന്ന്
ബുറൈമി: ബുറൈമി സ്നേഹതീരം വാട്സ്ആപ് ആൻഡ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബുറൈമി പ്രവാസി സംഗമം സംഘടിപ്പിച്ചു. കോട്ടക്കലിൽ നടന്ന പരിപാടിയിൽ ബുറൈമിയിലെ മുൻ പ്രവാസികളും അവധിക്ക് നാട്ടിലെത്തിയവരുമായി നൂറോളം പേർ പെങ്കടുത്തു. ആലപ്പുഴ മുതൽ വയനാട് വരെയുള്ള ജില്ലകളിൽനിന്നുള്ളവർ പരിപാടിക്ക് എത്തിയിരുന്നു. മുൻ പ്രവാസിയായ കോട്ടക്കൽ സ്വദേശി കല്ലിങ്ങൽ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് സംഗമം നടന്നത്. ഹന്ന ഫാത്തിമയുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൻ കല്ലിങ്ങൽ മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു.
സുബൈർ മുക്കം അധ്യക്ഷനായിരുന്നു. അബ്ദുൽ റഹ്മാൻ മൗലവി മമ്പാടിെൻറ മതസൗഹാർദ സന്ദേശം ഉൾക്കൊണ്ട മാജിക് ഷോയും ബുറൈമിയിലെ അനുഗ്രഹീത ഗായകരായ കമാൽ, ജാബിർ, സുബൈർ എന്നിവരുടെ ശ്രവണ മധുരമായ ഗാനാലാപനവുമടക്കം വൈവിധ്യങ്ങളായ പരിപാടികളോടെ തീർത്തും വ്യത്യസ്തമായ ഒരു സംഗമമാണ് നടന്നത്.
മുതിർന്ന പത്തുപേരെ അൽ-നസീം ഗ്രൂപ് ഡയറക്ടർമാരായ ഡോ. ഷമീർ, ജാബിർ എന്നിവർ ആദരിച്ചു. പങ്കെടുത്ത എല്ലാവർക്കും മെമേൻറാ നൽകുകയും ചെയ്തു. അഹമ്മദ് കോയ, ഹസൻ കോയ, രാമൻകുട്ടി, ഉസ്മാൻ ഹാജി, അൻവർ താനാളൂർ, ഹസനുൽ ബന്ന, ഡോ. അസ്ലം, ഷഹീൻ, പ്രകാശൻ തുടങ്ങിയവർ സദസ്സുമായി സംവദിച്ചു. ഡോ. ഷമീർ ആരോഗ്യ ക്ലാസ് നടത്തി. റസാഖ് കോട്ടക്കൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

