പ്രവാസികള്‍ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് -രമ്യ ഹരിദാസ് എം.പി
text_fieldsരമ്യ ഹരിദാസ് എം.പിക്ക് നൽകിയ സ്വീകരണം ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ്
സജി ഔസേഫ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് പ്രവാസി മലയാളികളാണെന്ന് രമ്യാ ഹരിദാസ് എം.പി പറഞ്ഞു. ഒമാന്‍ ഒ.ഐ.സി.സി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പാര്‍ലമെന്റിനകത്തും പുറത്തും സാധാരണക്കാര്‍ക്കുവേണ്ടി ശബ്ദിക്കുന്ന ജനപ്രതിനിധിയാണ് രമ്യ ഹരിദാസ് എം.പിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. ഒ.ഐ.സി.സി/ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥി ആയിരുന്നു. ഡോ. ബി.ആര്. അംബേദ്കര്‍ അവാര്‍ഡ് ജേതാവായ കുമ്പളത്ത് ശങ്കരപ്പിള്ളയെ യോഗം പ്രത്യേകം അനുമോദിച്ചു. കെ.പി.സി.സി അംഗം പാളയം പ്രദീപ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഒ. ഉമ്മന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒ.ഐ.സി.സിയുടെ ദേശീയ, റീജനല്‍, ഏരിയ കമ്മിറ്റികളുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
സലീം മുതുവമ്മേല്‍, റെജി തോമസ്, മാത്യു മെഴുവേലി, ബിനീഷ് മുരളി, നിയാസ് ചെണ്ടയാട്, അഡ്വ. എം.കെ. പ്രസാദ്, സമീര്‍ ആനക്കയം, റിസ്വിന്‍, റെജി പുനലൂര്‍, മറിയാമ്മ തോമസ്, അബ്ദുൽ കരീം, റെജി ഇടിക്കുള, സജി ചങ്ങനാശ്ശേരി, വൈ. ജോണ്സന്, അജോ കട്ടപ്പന, മോനിഷ്, ദിനു, അജ്മല്‍ കരുനാഗപ്പള്ളി, സത്താര്‍, ഹരിലാല്‍, ഷാനവാസ്, സിറാജ്, റിലിന് മാത്യു, കിഫില്‍, വനിതവിഭാഗം നേതാക്കളായ ബീനാ രാധാകൃഷ്ണന്, മുംതാസ്, ഫാത്തിമ മൊയ്തു തുടങ്ങിയവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ സ്വാഗതവും മുഹമ്മദ് കുട്ടി ഇടക്കുന്നം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

