പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്
text_fieldsമസ്കത്ത്: രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ എണ്ണം ഉയരുന്നു. ഈ വർഷം ഏപ്രിൽ അവസാനത്തോടെ ഒമാനിലെത്തിയ വിദേശ തൊഴിലാളികളുടെ എണ്ണം 1.776 ദശലക്ഷത്തിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
1.776 ദശലക്ഷം പ്രവാസി തൊഴിലാളികളിൽ, ഏകദേശം 1.397 ദശലക്ഷം ആളുകൾ സ്വകാര്യ മേഖലയിലാണ് ജോലിചെയ്യുന്നത്. പ്രവാസി തൊഴിലാളികൾക്ക് ജോലി അവസരങ്ങൾ പ്രദാനം ചെയ്യുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സുസ്ഥിരമാക്കുന്നതിലും സ്വകാര്യ മേഖലയുടെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ കണക്ക്.
സുൽത്താനേറ്റിൽ ഏറ്റവും കൂടുതൽ പ്രവാസി തൊഴിലാളികളുള്ളത് ബംഗ്ലാദേശിൽനിന്നാണ്. 6,98,000 ബംഗ്ലാദേശി പൗരന്മാരാണ് ഒമാനിലുള്ളത്. മുൻ മാസത്തെ അപേക്ഷിച്ച് 10,000ന്റെ വർധനവാണുണ്ടായിരിക്കുന്നത്. 4,03,000 ആളുകളുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണുള്ളത്. 3,07,000 വ്യക്തികളുമായി പാകിസ്താൻ മൂന്നാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

