Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസി തൊഴിൽ വിസ:...

പ്രവാസി തൊഴിൽ വിസ: പുതിയ ഫീസ് നിരക്ക്​ പ്രാബല്യത്തിൽ

text_fields
bookmark_border
പ്രവാസി തൊഴിൽ വിസ: പുതിയ ഫീസ് നിരക്ക്​ പ്രാബല്യത്തിൽ
cancel

മസ്​കത്ത്​: ഒമാനികളല്ലാത്ത തൊഴിലാളികൾക്ക്​ പ്രഖ്യാപിച്ച പുതിയ തൊഴിൽ പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ വന്നു. ജൂൺ ഒന്നു മുതൽ പുതിയ ഫീസ്​ നിരക്ക്​ വരുമെന്ന്​ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു.

ഉയർന്നതും ഇടത്തരം തൊഴിലുകൾക്കും സാ​ങ്കേതികവും സ്​പെഷലൈസ്​ഡ്​ ​ജോലികൾ ചെയ്യുന്നവരുമായ വിദേശികൾക്ക്​ പുതിയ പെർമിറ്റിന്​ അ​േപക്ഷിക്കു​േമ്പാഴാണ്​ വർധിച്ച ഫീസ് അടക്കേണ്ടിവരുക​. പുതിയ വർക്​ പെർമിറ്റ്​ എടുക്കാനും ബിസിനസ്​ തുടങ്ങാനും പുതുക്കിയ ഫീസ്​ ബാധകമായിരിക്കും. സ്വകാര്യ മേഖലയിൽ ഒമാനികൾക്ക്​ കൂടുതൽ ജോലി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ ​ തീരുമാനം നടപ്പാക്കിയത്​. പുതുതായി നൽകുന്ന അപേക്ഷകർക്കും ചൊവ്വാഴ്​ചവരെ ഫീസടക്കാത്ത നിലവിലെ അപേക്ഷകർക്കും തീരുമാനം ബാധകമായിരിക്കും.

എന്നാൽ ഉയർന്ന സ്വദേശിവൽകരണ നിരക്കുള്ള സ്ഥാപനങ്ങൾക്ക് അവരുടെ പ്രവാസി നിയമന ഫീസ് 50 ശതമാനം വരെ കുറക്കും. ഒമാനികൾ ജോലിചെയ്യുന്ന കമ്പനികൾക്ക് അവരുടെ പ്രവാസി നിയമന ഫീസ് 25 ശതമാനം കുറക്കുമെന്നും സ്വദേശിവത്​കരണ േക്വാട്ട പൂർണമായും പാലിക്കുന്നവർക്ക് ഫീസ് 50 ശതമാനം വരെ കുറക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

പുതിയ ഫീസ്​ നിരക്ക്​ നടപ്പാക്കുമെന്ന്​ ഇക്കഴിഞ്ഞ ജനുവരിയിലാണ്​ സർക്കാർ പ്രഖ്യാപിച്ചത്​.മേയ്​ ഒന്നുമുതൽ നടപ്പാകുമെന്ന്​ അറിയിച്ചിരുന്നെങ്കിലും പിന്നീട്​ നീട്ടുകയായിരുന്നു. പുതുക്കിയ ഫീസ്​ ഉയർന്ന ​തൊഴിലുകളിലെ വിസക്ക്​ 2001റിയാലും ഇടത്തരം തൊഴിലുകളിലേതിന്​ 1001 റിയാലും സാ​ങ്കേതികവും സ്​പെഷലൈസ്​ഡ്​ ​ജോലികൾക്കും 601റിയാലും ആയിരിക്കും​. പുതിയ ഫീസ്​ നിലവിൽ വരുന്നത്​ പ്രവാസികൾക്ക്​ സാമ്പത്തികമായ അധിക ബാധ്യത സൃഷ്​ടിക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.എന്നാൽ സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ഇത്​ സൃഷ്​ടിക്കുമെന്ന്​ സർക്കാർ പ്രതീക്ഷിക്കുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate work visa
News Summary - Expatriate work visa: New fee rates come into effect
Next Story