ചികിൽസക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി നിര്യാതനായി
text_fieldsമുഹമ്മദ് അബ്ദുറഹിമാൻ
മസ്കത്ത്: മിസ്ഫയിൽ പ്രവർത്തിക്കുന്ന ഗൾഫാർ റെഡിമിക്സ് പ്ലാന്റിന്റെ ജനറൽ മാനേജരായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ (61) കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ നിര്യാതനായി. തൃശൂർ കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് പുത്തൻവീട്ടിൽ എൻജിനീയർ അബ്ദുറഹിമാന്റെയും കുഞ്ഞി തൈച്ചാലിൽ ഖുൽസു ടീച്ചറുടേയും മകനാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സക്കായി രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്.
പ്രവാസ ജീവിതത്തിനൊപ്പം സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്റെ വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പ്രവാസി സമൂഹത്തിനും വലിയ നഷ്ടമായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജഹനാര, റോഷനാര. മരുമക്കൾ: ആഫിസ്, കെവിൻ. സഹോദരങ്ങൾ: ഹബീബ് റഹ്മാൻ, സെബു, ഡോ. സൗദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

