പ്രവാസി വെൽഫെയർ സലാല നോർക്ക ഹെൽപ് ക്യാമ്പ്
text_fieldsവാസി വെൽഫെയർ സലാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോർക്ക ഹെൽപ് ക്യാമ്പ്
ഇന്ത്യൻ എംബസി സലാല കോൺസുലർ ഏജൻറ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്യുന്നു
സലാല: പ്രവാസി വെൽഫെയർ സലാലയുടെ ആഭിമുഖ്യത്തിൽ നോർക്ക ഹെൽപ് ക്യാമ്പ് സംഘടിപ്പിച്ചു. നോർക്ക അനുബന്ധ സേവനങ്ങളായ നോർക്ക അംഗത്വ കാർഡ് രജിസ്ട്രേഷൻ, അംഗത്വം പുതുക്കൽ, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ, നോർക്ക കെയർ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളാണ് നൽകിയത്. ഐഡിയൽ ഹാളിൽ നടന്ന ക്യാമ്പ് ഇന്ത്യൻ എംബസി സലാല കോൺസുലർ ഏജൻറ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. ഷൗക്കത്തലി, സജീബ് ജലാൽ, തസ്രീനാ ഗഫൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര എന്നിവർ പങ്കെടുത്തു. ആദിൽ പരിശീലനത്തിന് നേതൃത്വം നൽകി. വിവിധ തുറകളിൽപെട്ട നൂറിലേറെപേർ ക്യാമ്പ് പ്രയോജനപ്പെടുത്തി. പ്രായോഗിക പരിശീലനം ലഭിച്ച നാൽപതോളം വളന്റിയർമാർ ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.
വഹീദ് ചേന്ദമംഗലൂർ, കെ. സൈനുദ്ദീൻ സാജിദ് ഹഫീസ്, ഉസ്മാൻ കളത്തിങ്കൽ, മുസ്തഫ പൊന്നാനി, കെ.ജെ. സമീർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

