സിറിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വളന്റിയർ സേവനവുമായി പ്രവാസി വെൽഫെയർ ഒമാൻ
text_fieldsസിറിയൻ എംബസി കോമ്പൗണ്ടിൽ നടക്കുന്ന സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന
പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകർ
മസ്കത്ത്: ഭൂകമ്പ കെടുതിയിൽ പ്രയാസമനുഭവിക്കുന്ന സിറിയയിലെ ജനങ്ങൾക്ക് എംബസി മുഖേന നൽകുന്ന സഹായങ്ങളിൽ വളന്റിയർ സേവനവുമായി പ്രവാസി വെൽഫെയർ.
വിവിധ സ്ഥാപനങ്ങളിൽനിന്ന് എത്തിയ അവശ്യവസ്തുക്കളുടെ ശേഖരമാണ് റോഡ് മാർഗം സിറിയയിലേക്ക് അയക്കുന്നത്. സിറിയൻ എംബസി കോമ്പൗണ്ടിൽനിന്ന് പാക്ക് ചെയ്യുന്നതിനും ലോഡ് ചെയ്യുന്നതിനുമായി നിരവധി പ്രവാസി വെൽഫെയർ പ്രവർത്തകരാണ് കഴിഞ്ഞ ദിവസം എത്തിയത്.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അസീസ് വയനാട്, ജനസേവന കൺവീനർ ഖാലിദ് ആതവനാട് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സേവനരംഗത്തുണ്ടായിരുന്നത്. തുടർ സേവനപ്രവർത്തനങ്ങൾക്കും പ്രവാസി വെൽഫെയർ പ്രവർത്തകർ സജ്ജമാണെന്ന് എംബസി അധികൃതരെ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

