പ്രവാസി വെൽഫെയർ കപ്പ്;യുനൈറ്റഡ് കേരള എഫ്.സി ജേതാക്കൾ
text_fieldsപ്രവാസി വെൽഫെയർ കപ്പ് ജേതാക്കളായ യുനൈറ്റഡ് കേരള എഫ്.സിക്ക് പ്രസിഡന്റ് ഷമീർ
കൊല്ലക്കാൻ ട്രോഫി കൈമാറുന്നു
മസ്കത്ത്: മബേല അൽ ശാദി ഫുട്ബാൾ ടർഫിൽ നടന്ന പ്രവാസി വെൽഫെയർ കപ്പ് മൂന്നാം സീസണിൽ യുനൈറ്റഡ് കേരള എഫ്.സി കിരീടം ചൂടി. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട വാശിയേറിയ ഫൈനലിൽ സൈനോ എഫ്.സിയെയാണ് തോൽപിച്ചത്. ക്വാർട്ടറിലും സെമിഫൈനലിലും ഫൈനലിലും പെനാൽറ്റി തടഞ്ഞ് യുനൈറ്റഡ് കേരള എഫ്.സിയെ കിരീടത്തിലേക്ക് നയിച്ച അജുവാണ് ടൂർണമെന്റിലെ താരം. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ നേതാജി എഫ്. സി സെക്കൻഡ് റണ്ണറപ്പായി. വിജയികൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ഷമീർ കൊല്ലക്കാൻ, ജനറൽ സെക്രട്ടറിമാരായ സാജിദ് റഹ്മാൻ, ഫൈസൽ ഇബ്രാഹിം എന്നിവർ ട്രോഫികൾ കൈമാറി.
മികച്ച താരങ്ങൾക്കുള്ള ട്രോഫികൾ വൈസ് പ്രസിഡന്റുമാരായ മുനീർ വടകര, അർഷാദ് പെരിങ്ങാല, കേന്ദ്രസമിതി അംഗങ്ങളായ നൗഫൽ കളത്തിൽ, സഗീർ ഇരിക്കൂർ, അസീസ് വയനാട്, സഫീർ നരിക്കുനി, അലി മീരാൻ, സെയ്താലി ആതവനാട് എന്നിവർ കൈമാറി. സമ്മാനവിതരണ ചടങ്ങിൽ വനിത നേതാക്കളായ ഫാത്തിമ ജമാൽ, താഹിറ നൗഷാദ്, ഷഹീറ അബ്ദുല്ല എന്നിവർ സംബന്ധിച്ചു. ടൂർണമെന്റിനോടനുബന്ധിച്ച് പുരുഷന്മാർക്കും വനിതകൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

