‘നിനവ് 2023’ സ്നേഹസായാഹ്നം സംഘടിപ്പിച്ചു
text_fieldsആദരിക്കപ്പെട്ടവർ പ്രവാസി വെൽഫെയർ സലാല ഭാരവാഹികൾക്കൊപ്പം
സലാല: പ്രവാസി വെൽഫെയർ സലാല നിനവ് 23 സ്നേഹസായാഹ്നം എന്ന പേരിൽ മേഖല സംഗമം നടത്തി. സനാഇയ്യയിലെ ഒളിമ്പിക് കാറ്ററിങ് ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് കെ. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. ജനനന്മക്കും ക്ഷേമരാഷ്ട്ര നിർമാണത്തിനുമായി ജനങ്ങൾ പാർട്ടിയോട് ചേർന്നുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
വിവിധ മേഖലകളിൽനിന്ന് തിരഞ്ഞെടുത്ത വ്യക്തികളെ പരിപാടിയിൽ ആദരിച്ചു. സി.കെ. സുരേന്ദ്രൻ, നാലുവേലിലായ വർക്കി, ലൈല അബ്ദുൽ അസീസ്, അബ്ദുറഹീം എന്നിവർക്കാണ് ആദരവ് നൽകിയത്. കുട്ടികളുടെ കലാപരിപാടികളും ഗാനങ്ങളും പരിപാടിക്ക് മിഴിവേകി. എം.എം. അഹമ്മദ് കുഞ്ഞ് സംസാരിച്ചു.
സെക്രട്ടറിമാരായ സാജിത ഹഫീസ് സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു. മുസമ്മിൽ മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. മുസ്തഫ പൊന്നാനി, സജീബ് ജലാൽ, തസ്റീന ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.

