പ്രവാസി ക്ഷേമനിധി കാമ്പയിൻ ഇന്ന്
text_fieldsമസ്കത്ത്: റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവാസി ക്ഷേമനിധി കാമ്പയിൻ ഇന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന്റെ റൂവി ഖുറം ബ്രാഞ്ചുകളിൽ 10 മണി മുതൽ നാല് മണി വരെ നടക്കും .
കേരള സർക്കാർ, പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉന്നമനത്തിനും സംരക്ഷണത്തിനുമായിആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് കേരള പ്രവാസി ക്ഷേമനിധി. ഒമാനിലെ മലയാളികളെ കേരള പ്രവാസി നോർക്ക കാർഡിന്റെയും പ്രവാസി ക്ഷേമ നിധിയുടെ ഭാഗമാക്കാനുള്ള അവസരം ഒരുക്കുകയാണ് റൂവി മലയാളി അസോസിയേഷൻ ഈ സാമൂഹിക പ്രതിബ പദ്ധതിയുള്ള പ്രോഗ്രാമിലൂടെ മുന്നോട്ട് വക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി ക്ഷേമനിധിയിൽ അംഗത്വമാവാൻവേണ്ട രേഖകൾ പാസ്പോർട്ട് ഫ്രണ്ട് പേജ് (സെൽഫ് അറ്റസ്റ്റഡ് ), പാസ്പോർട്ട് അഡ്രസ് പേജ് (സെൽഫ് അറ്റസ്റ്റഡ് ), ഫോട്ടോ, ഒമാൻ ഐഡി കാർഡ് കോപ്പി (ഫ്രണ്ട് ആൻഡ് ബാക്ക്, സെൽഫ് അറ്റസ്റ്റഡ് ), ആധാർ കാർഡ് കോപ്പി (സെൽഫ് അറ്റസ്റ്റഡ് ) എന്നി രേഖകളാണ് കൊണ്ടുവരേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 92843678, 95712536 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
