പ്രവാസി വയനാട് ഒമാന്‍ കൂട്ടായ്മ പ്രഥമ കുടുംബസംഗമം
text_fieldsപ്രവാസി വയനാട് ഒമാന്‍ കൂട്ടായ്മയുടെ കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: പ്രവാസി വയനാട് ഒമാന്‍ കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമം ബര്‍കയില്‍ നടന്നു. ചെയര്മാന് ലിനു ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടിയില്‍ പ്രസിഡന്റ് ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു. ഫൗണ്ടര്‍ മിഥുന് രാജ് ആമുഖ പ്രഭാഷണം നടത്തി.
കണ്‍വീനര്‍ അഷ്റഫ് കല്ലടാസ്, ഷൗക്കത്ത് പള്ളിയാല്‍, സുനില്‍ സുരേഷ്, തന്‍വീര്‍ കടവന്‍, അഷ്റഫ് തരുവണ, റസിക്ക് പനമരം എന്നിവ സംസാരിച്ചു. സെക്രട്ടറി ഫൈസല്‍ കൊട്ടേക്കാരന്‍ സ്വാഗതവും ഷാഹുല്‍ പാറക്ക നന്ദി പറഞ്ഞു. ഒരു വാട്സ്ആപ്പ് കൂട്ടായ്മയായി ഒതുക്കാതെ പ്രവാസികളായ ഒമാനിലെ വായനാട്ടുകാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വയനാട്ടുകാരായ 300 ഓളം പേര് പരിപാടിയില്‍ പങ്കെടുത്തു. നിരവധി കലാ, കായിക പരിപാടികളാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരുന്നത്. പരിപാടിയുടെ ഭാഗമായി മുട്ടിപ്പാട്ടും, കോല്‍ക്കളിയും അരങ്ങേറി. പരിപാടിയുടെ പ്രധാന ആകര്‍ഷണം സ്ത്രീകളുടെയും പുരുഷന്മാരുടെയും വടം വലി ആയിരുന്നു. 2018ല്‍ ആണ് 24 വയനാട്ടുകാരുമായി പ്രവാസി വയനാട് ഒമാന്‍ കൂട്ടായ്മ തുടങ്ങുന്നത്.
ഇന്ന് ഒമാനിലെ വിവിധ നഗരങ്ങളില്‍ നിന്നായി 600ല്‍ അധികം അംഗങ്ങള്‍ കൂട്ടായ്മയില്‍ ഉണ്ട്. വരും ദിവസങ്ങളിലും ഒമാനിലെ വായനാട്ടുകാർക്കായി നിരവധി പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്യുന്നത്. ഇനിയും ഇതിന്റെ ഭാഗമാകാത്തവരെ എല്ലാവരെയും ഒരു കുടക്കീഴില് കൊണ്ട് വരുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

