Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശി​ക​ളു​ടെ...

വി​ദേ​ശി​ക​ളു​ടെ പ​ണ​മ​യ​ക്ക​ൽ; പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും താ​ഴ്​​ന്ന​നി​ല​യി​ൽ

text_fields
bookmark_border
വി​ദേ​ശി​ക​ളു​ടെ പ​ണ​മ​യ​ക്ക​ൽ; പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും താ​ഴ്​​ന്ന​നി​ല​യി​ൽ
cancel

മ​സ്ക​ത്ത്: വി​ദേ​ശി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള പ​ണ​മ​യ​ക്ക​ൽ 2021ൽ 7.5 ​ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്. 2021ൽ 312 ​കോ​ടി റി​യാ​ലാ​ണ് വി​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്. പ​ത്തു​വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യാ​ണി​ത്. 2020ലും ​വി​ദേ​ശി​ക​ളു​ടെ പ​ണം അ​യ​ക്ക​ൽ നാ​ലു ശ​ത​മാ​നം കു​റ​ഞ്ഞി​രു​ന്നു. പ​ണം അ​യ​ക്കു​ന്ന​ത് കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം കോ​വി​ഡി​​നെ തു​ട​ർ​ന്ന്​ വി​ദേ​ശി​ക​ൾ രാ​ജ്യം വി​ട്ട​താ​ണ്. ഇ​ത് കാ​ര​ണം വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ക​യും 2021ൽ ​മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ 7.5 ശ​ത​മാ​നം കു​റ​യു​ക​യു​മാ​യി​രു​ന്നു. 2015 മു​ത​ൽ ഒ​മാ​നി​ൽ​നി​ന്നും പു​റ​ത്തേ​ക്കു​ള്ള പ​ണം അ​യ​ക്ക​ൽ കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ്​ കാ​ണു​ന്ന​ത്. 2015ൽ 4.226 ​ശ​ത​കോ​ടി റി​യാ​ലാ​ണ് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് അ​യ​ച്ച​ത്.

ഒ​മാ​നി​ലെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​മാ​യി കു​റ​യു​ക​യാ​യി​രു​ന്നു. 2019ൽ ​വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 1.712 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു. 2020ൽ ​ഇ​ത്​ 1.443 ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു. 2021ൽ ​വി​ദേ​ശി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കു​റ​ഞ്ഞ്​ 1.409 ദ​ശ​ല​ക്ഷ​മാ​യി തീ​രു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച​പ്പെ​ടു​ക​യും കോ​വി​ഡി​ന് മു​മ്പു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ന്ന പ്ര​വ​ണ​ത​ക​ൾ കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​ക്ഷേ​പം വ​ർ​ധി​ക്കു​ക​യും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് പ്ര​ക​ട​മാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വി​ദേ​ശ​ത്തേ​ക്കു​ള്ള പ​ണം അ​യ​ക്ക​ൽ കു​റ​ഞ്ഞെ​ങ്കി​ലും ഒ​മാ​ന്‍റെ ആ​ഭ്യ​ന്ത​ര നി​ക്ഷേ​പം 2021ൽ 30.5 ​ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ൾ കാ​ര​ണം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ 2020ൽ ​ആ​ഭ്യ​ന്ത​ര നി​ക്ഷേ​പം 34.6 ശ​ത​മാ​നം കു​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​ത്തി​ന്‍റെ​യും മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ​യും അ​നു​പാ​തം 2021ൽ 33.5 ​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. 2020ൽ ​ഈ അ​നു​പാ​തം 29.9 ശ​ത​മാ​നം ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriateremittancesdeclined
News Summary - Expatriate remittances declined
Next Story