കെട്ടിടം തകർന്ന് പ്രവാസി തൊഴിലാളി മരിച്ചു
text_fieldsകെട്ടിടം തകർന്ന് അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ
മസ്കത്ത്: കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അപകടത്തിൽ തൊഴിലാളി മരിച്ചു.
ദോഫാർ ഗവർണറേറ്റിലെ മിർബാത് വിലയത്തിൽ ജബൽ അഷൂർ എന്ന സ്ഥലത്താണ് സംഭവം. ചെറിയ കെട്ടിടം ഒന്നാകെ തൊഴിലാളിയുടെ ശരീരത്തിലേക്ക് തകർന്നു വീഴുകയായിരുന്നു.
പ്രവാസിയായ തൊഴിലാളിയാണ് സംഭവത്തിൽ മരിച്ചതെന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അംഗങ്ങൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ മുറിച്ചെടുത്താണ് മൃതദേഹം പുറത്തെടുത്തത്.

