Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി...

പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്​: സൗ​ദി ഈ​സ്​​റ്റ് ജേ​താ​ക്ക​ൾ

text_fields
bookmark_border
പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്​: സൗ​ദി ഈ​സ്​​റ്റ് ജേ​താ​ക്ക​ൾ
cancel

മ​സ്‌​ക​ത്ത്: പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന് കൊ​ടി​യി​റ​ക്കം. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി വി​വി​ധ ഘ​ട​ക​ങ്ങ​ളി​ല്‍ ന​ട​ന്ന ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി​യാ​യാ​ണ് ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ സം​ഘ​ടി​പ്പി​ച്ച​ത്. സൗ​ദി ഈ​സ്​​റ്റ്, യു.​എ.​ഇ, ഖ​ത്ത​ര്‍ ടീ​മു​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ല്‍ ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്ടൂ​ര്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ ഫൈ​സി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​റ് രാ​ജ്യ​ങ്ങ​ളി​ലെ എ​ട്ട് സ്​​റ്റു​ഡി​യോ​ക​ളി​ല്‍നി​ന്ന് 50 ഇ​ന​ങ്ങ​ളി​ല്‍ 462 പ്ര​തി​ഭ​ക​ള്‍ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​യി​ല്‍ മാ​റ്റു​ര​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍, ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍, കെ.​പി. രാ​മ​നു​ണ്ണി, പേ​രോ​ട് അ​ബ്​​ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സൗ​ദി ഈ​സ്​​റ്റി​ലെ അ​നീ​ഖ് ഹം​ദാ​ന്‍, ഖ​ത്ത​റി​ലെ മു​ഹ്സി​ന ഷ​ബീ​ര്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ക​ലാ​പ്ര​തി​ഭ, സ​ർ​ഗ​പ്ര​തി​ഭ എ​ന്നി​വ​ക്ക് അ​ര്‍ഹ​രാ​യി. സൗ​ദി ഈ​സ്​​റ്റ്​ 229, യു.​എ.​ഇ 210, ഖ​ത്ത​ര്‍ 154, ഒ​മാ​ന്‍ 105, സൗ​ദി വെ​സ്​​റ്റ്​ 78, കു​വൈ​ത്ത് 61, ബ​ഹ്‌​റൈ​ന്‍ 45 എ​ന്നി​ങ്ങ​നെ പോ​യ​ൻ​റു​ക​ള്‍ നേ​ടി. വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ല്‍ ക​ലാ​ല​യം പു​ര​സ്‌​കാ​ര, ബു​ക്ടെ​സ്​​റ്റ്​ ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു. മ​മ്പാ​ട് അ​ബ്​​ദു​ല്‍ അ​സീ​സ് സ​ഖാ​ഫി, ചെ​മ്പ്ര​ശ്ശേ​രി അ​ബ്​​ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി, മ​ജീ​ദ് ക​ക്കാ​ട്, മു​ഹ​മ്മ​ദ് പ​റ​വൂ​ര്‍, നി​സാ​മു​ദ്ദീ​ന്‍ ഫാ​ളി​ലി, അ​ബ്​​ദു​ല്‍ ഹ​ക്കീം അ​ണ്ട​ത്തോ​ട്, അ​ബൂ​ബ​ക്ക​ര്‍ അ​സ്ഹ​രി, നൗ​ഷാ​ദ് ആ​ലം മി​സ്ബാ​ഹി, ടി.​എ. അ​ലി അ​ക്ബ​ര്‍, ജാ​ബി​റ​ലി പ​ത്ത​നാ​പു​രം, സി​റാ​ജ് മാ​ട്ടി​ല്‍, അ​ന്‍സാ​ര്‍ കൊ​ട്ടു​കാ​ട്, വി.​പി.​കെ മു​ഹ​മ്മ​ദ്, അ​ബ്​​ദു​ല്‍ അ​ഹ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ക്ക​രി​യ്യ ശാ​മി​ല്‍ ഇ​ര്‍ഫാ​നി സ്വാ​ഗ​ത​വും മൊ​യ്തീ​ന്‍ ഇ​രി​ങ്ങ​ല്ലൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatPravasi SahithyotsavExpatriate Literary FestivalSaudi East Winners
News Summary - Expatriate Literary Festival: Saudi East Winners
Next Story