Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി...

പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ നാ​ളെ

text_fields
bookmark_border
പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ നാ​ളെ
cancel

മ​സ്ക​ത്ത്: പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സം ഗ​ള്‍ഫി​ലെ ആ​യി​രം സാ​ഹി​ത്യോ​ത്സ​വു​ക​ളു​ടെ സ​മാ​പ​നം കൂ​ടി​യാ​ണ് ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ. മാ​പ്പി​ള​പ്പാ​ട്ട്, സൂ​ഫി​ഗീ​തം, ഖ​വാ​ലി, മാ​ഗ​സി​ന്‍ ഡി​സൈ​ന്‍, പ്ര​സം​ഗം, ക​ഥ, ക​വി​ത തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ ആ​റ് രാ​ജ്യ​ങ്ങ​ളി​ലെ എ​ട്ട് സ്​​റ്റു​ഡി​യോ​ക​ളി​ല്‍ മ​ത്സ​രാ​ര്‍ഥി​ക​ളെ​ത്തും. ഖ​ത്ത​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്​ ക​ണ്‍ട്രോ​ള്‍ റൂം ​പ്ര​വ​ര്‍ത്തി​ക്കും. സൗ​ദി ഈ​സ്​​റ്റ്, യു.​എ.​ഇ, സൗ​ദി വെ​സ്​​റ്റ്, ഖ​ത്ത​ര്‍, ഒ​മാ​ന്‍, കു​വൈ​ത്ത്, ബ​ഹ്റൈ​ന്‍ എ​ന്നീ ടീ​മു​ക​ളാ​ണ് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

മ​ക്ക സ​മ​യം രാ​വി​ലെ ഏ​​ഴി​ന്​​ മ​ത്സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കും. സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ല്‍ ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് ഏ​ഴി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഴു​ത്തു​കാ​ര​ന്‍ കെ.​പി. രാ​മ​നു​ണ്ണി മു​ഖ്യാ​തി​ഥി​യാ​കും.

രാ​ത്രി ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന​സം​ഗ​മം കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രേ​ക്ഷ​ക​ര്‍ക്ക് www.pravasisahityotsav.com വ​ഴി ത​ത്സ​മ​യം പ​രി​പാ​ടി​ക​ള്‍ വീ​ക്ഷി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literary festival
News Summary - Expatriate Literary Festival
Next Story