‘പ്രവാസി ഗൈഡ്’ ഒമാന്‍തല പ്രകാശനം
text_fieldsഅഡ്വ. ഷാനവാസിന്റെ ‘പ്രവാസി ഗൈഡ്’ പുസ്തകത്തിന്റെ ഒമാൻതല പ്രകാശനം നടന്നപ്പോൾ
മസ്കത്ത്: ഹ്രസ്വസന്ദര്‍ശനാർഥം ഒമാനിലെത്തിയ ഇന്ത്യന്‍ പ്രവാസി ലീഗല്‍ സര്‍വിസ് സൊസൈറ്റി ചെയര്മാന് അഡ്വ. ഷാനവാസിനും കേരള ഘടകം കോഓഡിനേറ്റര്‍ മാത്യൂസ് എന്നിവര്‍ക്കും ഒമാന്‍ ഘടകം സ്വീകരണം നല്കി. റൂവി സി.ബി.ഡി ഏരിയയിലെ ആര്.ജെ.എസ് മ്യൂസിക് ആൻഡ് ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങിൽ അഡ്വ. ഷാനവാസിന്റെ ‘പ്രവാസി ഗൈഡ്’ പുസ്തകത്തിന്റെ ഒമാൻതല പ്രകാശനവും നടന്നു.
പ്രവാസജീവിതം നയിക്കാന്‍ തയാറെടുപ്പ് നടക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും പ്രവാസികള്‍ അകപ്പെടുന്ന ചതിക്കുഴികളില്പെടാതിരിക്കാന് പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ചും അറിവ് പകരുന്നതാണ് പുസ്തകം. വേള്‍ഡ് മലയാളി ഫെഡറേഷന് ചെയര്‍മാനും ലോക കേരള സഭാ അംഗവുമായ ഡോ. രത്നകുമാര്‍, ഡോ. റസാഖ് ശിവപുരത്തിന് കോപ്പി നല്കി പ്രകാശനം നിര്‍വഹിച്ചു. യോഗത്തില്‍ മറുനാട്ടില്‍ മലയാളി പ്രസിഡന്റ് വിജയ് കൃഷ്ണ, എം.എന്‍.എം.എ സെക്രട്ടറി നിഷ പ്രഭാകര്‍, വി.എസ്. അബ്ദുറഹ്മാന്, എന്‍. മുഹമ്മദ്, തൗഫീഖ്, ഇക്ബാല്‍ കൈരളി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

