പ്രവാസി ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി
text_fieldsരാമചന്ദ്രൻ
മസ്കത്ത്: ലീവ് കഴിഞ്ഞ് നാട്ടിൽനിന്ന് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം-വരോട് ഓട്ടൂർകളം തവിടങ്ങാട്ടിൽ പരേതനായ മാർക്കശേരി രാമകൃഷ്ണൻ നായരുടെ മകൻ രാമചന്ദ്രൻ (52) ആണ് നാട്ടിൽ മരണപ്പെട്ടത്. വളരെക്കാലമായി പ്രവാസിയായിരുന്ന രാമചന്ദ്രൻ യു.എ.ഇയിലും ഒമാനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എട്ട് വർഷമായി മലതൻ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ സുഹാർ ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്. ഒക്ടോബറിൽ ലീവിന് നാട്ടിൽ പോയ രാമചന്ദ്രൻ നവംബർ പതിനാറിന് തിരിച്ചുവരാനിരുന്നതാണ്.
വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥതയെത്തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരിച്ചു വീട്ടിൽ കൊണ്ടുവന്ന് തുടർചികിത്സക്കായി പാലക്കാടുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മാതാവ്: ശാന്തകുമാരി. ഭാര്യ: പെരുമുടിയൂർ ചീരാത്ത് ലക്ഷ്മി നിവാസിൽ നീതു. മക്കൾ: ആദർശ്, ആദിത്യൻ, അഖില. സഹോദരങ്ങൾ: വേണുഗോപാൽ, പ്രമീള, മാധവിക്കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

