പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsസഹം: സഹമിൽ നിർമാണക്കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്ന പുനലൂർ സ്വദേശി നന്ദു അശോകൻ (27) തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മരിച്ചു. പനി ബാധിച്ച് സുഹാർ സ്വകാര്യ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയതായിരുന്നു. സഹമിൽ സാമൂഹിക പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങുന്ന ആളായിരുന്നു നന്ദു. ശഹീൻ കെടുതിയിൽ ദുരിതമനുഭവിച്ച ഖാബൂറ മേഖലകളിൽ ശുചീകരണ പ്രവർത്തനത്തിന് മുന്നിൽ ഉണ്ടായിരുന്നു.
കൈരളി സഹം യൂനിറ്റ് മെംബറാണ്. നാട്ടിൽ കല്യാണം ഉറപ്പിച്ചു വളയിടൽ ചടങ്ങ് നടക്കാനിരിക്കെയായിരുന്നു മരണം. പിതാവ്: പുനലൂർ ആനപ്പെട്ടകൊങ്ങൽ അശോക ഭവനത്തിൽ അശോകൻ. മാതാവ്: ലാലി. സഹോദരൻ: സനന്ദു.

