പ്രവാസി സാംസ്കാരിക സംഗമവും പുരസ്കാര സമർപ്പണവും നാളെ
text_fieldsമസ്കത്ത്: പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കത്ത് ചാപ്റ്റർ യുവ എഴുത്തുകാർക്കായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സരത്തിെൻറ പുരസ്കാര സമർപ്പണവും പ്രവാസി സാംസ്കാരിക സംഗമവും തിരുവല്ല ഇളമൺ മനയിൽ ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് നടക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രവേശനം ഉണ്ടായിരിക്കും. കവിതാമത്സരത്തിൽ ശ്രീരഞ്ജിനി സുധീഷിെൻറ 'ആത്മരേഖ' (കോന്നി) ഒന്നാം സ്ഥാനവും ആര്യ കൃഷ്ണെൻറ 'ഏതോ തുലാവർഷത്തിൽ' (കൊല്ലം) രണ്ടാം സ്ഥാനവും നേടിയിരുന്നു. വിജയികൾക്ക് ഇളമൺ രമേശൻ നമ്പൂതിരി പുരസ്കാരം നൽകും. സിനിമാസംവിധായകൻ ലാൽജി ജോർജ് അധ്യക്ഷത വഹിക്കുമെന്ന് പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കത്ത് ചാപ്റ്റർ കൺവീനർ ബിജു ജേക്കബ് വെണ്ണിക്കുളം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
