വാഹനാപകട ദൃശ്യം പകർത്തി പ്രചരിപ്പിച്ചു; പ്രവാസി പിടിയിൽ
text_fieldsമസ്കത്ത്: കഴിഞ്ഞദിവസം ദുകമിലുണ്ടായ വാഹനാപകട സംഭവങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തിൽ പ്രവാസിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിക്കുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് അല്‍ വുസ്ത ഗവര്‍ണറേറ്റ് കമാന്‍ഡ് ഏഷ്യക്കാരനെ പിടികൂടിയത്. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍പെട്ട ഇരകളെയും അപകടസ്ഥലവും വിഡിയോയില്‍ ചിത്രീകരിച്ചതായും ആര്.ഒ.പി അറിയിച്ചു.
ഈ പ്രവൃത്തി സ്വകാര്യതയുടെയും പൊതു മര്യാദയുടെയും ലംഘനമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്.ഇരകളോടും അവരുടെ കുടുംബങ്ങളോടുമുള്ള ബഹുമാനം കണക്കിലെടുത്ത് അപകട ദൃശ്യങ്ങളുടെ ചിത്രങ്ങളോ വിഡിയോകളോ റെക്കോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുതെന്നും അന്വേഷണങ്ങൾ ഉചിതമായി കൈകാര്യം ചെയ്യാൻ അധികാരികളെ അനുവദിക്കണമെന്നും ആർ.ഒ.പി പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
ദുകമിലുണ്ടായ വാനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശികളായ എട്ടുപേരാണ് മരിച്ചത്. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ദുക-സിനാവ് റോഡിലായിരുന്നു ദാരുണമായ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

