Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​യി​ൽ കോവിഡ്​...

ഇ​ന്ത്യ​യി​ൽ കോവിഡ്​ വ്യാപനം: ഒമാനിലെ പ്രവാസികൾ ആശങ്കയിൽ

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ കോവിഡ്​ വ്യാപനം: ഒമാനിലെ പ്രവാസികൾ ആശങ്കയിൽ
cancel

മ​സ്ക​ത്ത്: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ വ​ർ​ധി​ക്കു​ന്ന​തി​ൽ ഒ​മാ​നി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക. കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ അ​ട​ക്കം നി​ർ​ത്തി​വെ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ല​ർ​ക്കു​മു​ള്ള​ത്. നേ​ര​ത്തെ കോ​വി​ഡ് നി​ര​ക്ക് വ​ർ​ധി​ച്ച പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഫെ​ബ്രു​വ​രി 25 മു​ത​ൽ ഒ​മാ​ൻ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സു​ഡാ​ൻ, ബ്ര​സീ​ൽ, താ​ൻ​സാ​നി​യ, ല​ബ​നാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​ന്ത്യ​യി​ൽ പോ​സി​റ്റി​വ് നി​ര​ക്ക് കൂ​ടു​ക​യാ​ണെ​ങ്കി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ല​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല​രും. ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​ത്​ വ​ള​രെ അ​ത്യാ​വ​ശ്യ​ത്തി​ന്​ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന്​ പൗ​ര​ന്മാ​ർ​ക്ക്​ ഒ​മാ​ൻ എം​ബ​സി ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ കൊ​റോ​ണ പ്ര​തി​സ​ന്ധി മൂ​ലം മ​സ്ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രു​ന്നു. എ​ന്നാ​ൽ, വി​മാ​ന​ത്താ​വ​ളം അ​ട​ക്കി​ല്ലെ​ന്ന് ഒ​മാ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക് വി​ല​ക്ക് വ​രു​മോ എ​ന്ന പേ​ടി​യി​ലാ​ണ് പ​ല​രും. ക​ഴി​ഞ്ഞ വ​ർ​ഷം വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ട​ത് നി​ര​വ​ധി പേ​ർ​ക്ക് മാ​ന​സി​ക സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി. ഒ​മാ​ൻ അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ളു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ളം അ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നാ​ട്ടി​ൽ പോ​വാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ യാ​ത്ര മു​ട​ങ്ങും. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം നാ​ട്ടി​ൽ േപാ​വാ​ൻ ക​ഴി​യാ​ത്ത നി​ര​വ​ധി പ്ര​വാ​സി​ക​ൾ റ​മ​ദാ​ൻ അ​വ​സാ​ന​ത്തോ​ടെ വീ​ട്ടി​​ലെ​ത്തി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​മെ​ന്ന് ക​രു​തി കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് കാ​ല​ത്ത് ഒ​മാ​നി​ലു​ണ്ടാ​യി​രു​ന്ന പ​ല​രും വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ നാ​ട​ണ​ഞ്ഞു.

എ​ന്നാ​ൽ, സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​ട​ക്കം കാ​ര​ണ​മാ​യി നി​ര​വ​ധി പേ​ർ യാ​ത്ര നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ നാ​ട്ടി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​വാ​സി​ക​ളോ​ടു​ള്ള പ്ര​േ​ത്യ​ക സ​മീ​പ​ന​വു​മൊ​ക്കെ യാ​ത്ര നീ​ളാ​ൻ കാ​ര​ണ​മാ​യി. പി​ന്നീ​ട് കാ​ര്യ​ങ്ങ​ൾ നേ​രെ​യാ​വാ​ൻ തു​ട​ങ്ങി​യ​തോ​ടെ കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ ഉ​യ​ർ​ന്ന​ത് പ​ല​രു​ടെ​യും യാ​ത്ര മു​ട​ക്കി.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് വ​ൺ​വേ​ക്ക് 150 റി​യാ​ൽ വ​രെ എ​ത്തി​യി​രു​ന്നു. ഇൗ ​വ​ർ​ഷം ആ​ദ്യ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട് വ​രു​ക​യും യാ​ത്ര​ക്ക് ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് കോ​വി​ഡിെൻറ ര​ണ്ടാം വ​ര​വു​ണ്ടാ​യ​ത്. പി​ന്നീ​ട് ഒ​മാ​നി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​മാ​ൻ സ​ർ​ക്കാ​ർ ക​ടു​പ്പി​ക്കു​ക​യും പി.​സി.​ആ​ർ ടെ​സ​റ്റ്​ അ​ട​ക്കം നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ചെ​യ്​​തു. ഇ​നി വി​മാ​ന സ​ർ​വി​സു​ക​ൾ​കൂ​ടി നി​ല​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ഏ​വ​രെ​യും അ​ല​ട്ടു​ന്ന​ത്. അ​തി​നി​ടെ ശ​നി​യാ​ഴ​ച പു​റ​ത്തു​വ​ന്ന ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ നി​ർ​ദേ​ശ​വും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്.

നി​ല​വി​ൽ നീ​ണ്ട​കാ​ല​മാ​യി കു​ടും​ബ​ത്തെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും കാ​ണാ​ത്ത​തി​ൽ മാ​ന​സി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട് ഒ​മാ​നി​ൽ. വി​മാ​ന സ​ർ​വി​സു​ക​ൾ നി​ല​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ വ​ലി​യ പ്ര​യാ​സം സൃ​ഷ്​​ടി​ക്കും. അ​തി​നാ​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കു​റ​യ​ണ​മെ​ന്ന് ആ​ശി​ക്കു​ക​യാ​ണ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expansion of covid
News Summary - Expansion of covid in India: Expatriates in Oman worried
Next Story