വനിതാ സംരംഭകരുടെ പ്രദർശനം തുടങ്ങി
text_fieldsസലാല: വനിത അസോസിയേഷനുകളുടെ നേതൃത്വത്തിലുള്ള പ്രദർശനം സലാല ടൂറിസം ഫെസ്റ്റിവൽ വേദിയിൽ തുടങ്ങി. വിവിധ വിലായത്തുകളിലെ ചെറുകിട ഇടത്തരം വനിത സംരംഭകരും ഉൽപാദകരും നിർമിച്ച വസ്തുക്കളാണ് പ്രദർശനത്തിലുള്ളത്. പെർഫ്യൂം, മൺപാത്രങ്ങൾ, ഒമാനി പരമ്പരാഗത വസ്ത്രങ്ങൾ, ഭക്ഷണം, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവ പ്രദർശനത്തിലുണ്ട്. ആഗസ്റ്റ് 25 വരെ തുടരുന്ന പ്രദർശനം ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. സിവിൽ സർവിസ് മന്ത്രി ശൈഖ് ഖാലിദ് ബിൻ ഒമർ അൽ മർഹൂൻ അടക്കം പ്രമുഖരും പരിപാടിയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
