അമേരിക്കൻ വിേൻറജ് കാറുകളുടെ പ്രദർശനം കൗതുകമായി
text_fieldsമസ്കത്ത്: അമേരിക്കൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ‘ഡിസ്കവർ അമേരിക്ക’ കാമ്പയിനിെൻറ ഭാഗമായി ഒമാൻ അവന്യൂസ് മാളിൽ അമേരിക്കൻ വാഹനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വിേൻറജ്, ക്ലാസിക് കാറുകൾക്ക് ഒപ്പം പ്രമുഖ അമേരിക്കൻ ബ്രാൻഡുകളുടെ നിലവിലുള്ള കാറുകളും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. അമേരിക്കൻ ഒാഫ്റോഡ് വാഹനങ്ങൾക്ക് ഒപ്പം മോേട്ടാർഹോമുകളും നിരവധി പേരെ ആകർഷിച്ചു.
അമേരിക്കൻ അംബാസഡർ മാർക്ക്.ജെ.സിവേഴ്സ് ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഒമാനിലെ അമേരിക്കൻ ബിസിനസിെൻറ പ്രോത്സാഹനത്തിനൊപ്പം അമേരിക്കയും ഒമാനും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിെൻറയും പങ്കാളിത്തത്തിെൻറയും ആഘോഷഭാഗമായാണ് കാമ്പയിൻ ആരംഭിച്ചത്. കാമ്പയിനിൽ പെങ്കടുക്കുന്ന അവന്യൂസ് മാളിലെ അമേരിക്കൻ ബ്രാൻഡുകളുടെ ഒൗട്ട്ലെറ്റുകളിലും അംബാസഡർ സന്ദർശനം നടത്തി. അമേരിക്കൻ എംബസിെക്കാപ്പം ഒമാൻ അവന്യൂസ് മാളും ഒമാൻ-അമേരിക്ക ബിസിനസ് സെൻററും കാമ്പയിൻ നടത്തിപ്പിൽ പങ്കാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
