ഭിന്നശേഷിക്കുട്ടികൾക്ക് കൈത്താങ്ങുമായി എക്സിബിഷൻ
text_fieldsഅസോസിയേഷൻ ഫോർ ചിൽഡ്രൻ വിത്ത് ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന
എക്സിബിഷൻ
മസ്കത്ത്: ഭിന്നശേഷിയുള്ള 400 കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി അസോസിയേഷൻ ഫോർ ചിൽഡ്രൻ വിത്ത് ഡിസെബിലിറ്റീസ് ഒമ്പതാമത് ചാരിറ്റി എക്സിബിഷൻ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള ഐക്യദാർഢ്യത്തിന്റെയും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള പിന്തുണയുടെയും ഭാഗമായാണ് പ്രദർശനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മോന ബിൻത് സലിം അൽ ജർദാനി പറഞ്ഞു.
അസൈബ, സീബ്, ബർക, മുസന്ന, സഹം, യാങ്കുൽ, ധങ്ക്, ജഅലാൻ ബാനി ബു ഹസൻ എന്നിവിടങ്ങളിലെ പുനരധിവാസ കേന്ദ്രങ്ങളിലായി 400ഓളം കുട്ടികൾക്കാണ് അസോസിയേഷൻ സേവനം നൽകുന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ കൂട്ടായ്മയെ സേവിക്കാനും അസോസിയേഷന്റെ സാമ്പത്തിക വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുമാണ് പ്രദർശനം വരുന്നതെന്ന് ചിൽഡ്രൻ വിത്ത് ഡിസെബിലിറ്റീസ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർവുമൺ ഖദീജ ബിൻത് നാസർ അൽ സാത്തി പറഞ്ഞു.
ഇതിലൂടെ പുനരധിവാസ കേന്ദ്രങ്ങളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കുട്ടികൾക്കായുള്ള പ്രോഗ്രാമുകളുടെ നിലവാരം, പുനരധിവാസം, പരിശീലനം, ചികിത്സ സേവനങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. 150ൽ അധികം ആളുകൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ബലിപെരുന്നാളിനുള്ള അവശ്യവസ്തുക്കൾ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

