അൽ ബുസൈദി ഭരണകാലചരിത്രത്തെക്കുറിച്ചുള്ള പ്രദർശനവും സെമിനാറും
text_fieldsനാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അൽ ബുസൈദി ഭരണകാലത്തിന്റെ ചരിത്രത്തെ
ആസ്പദമാക്കി നടന്ന പ്രദർശനത്തിൽനിന്ന്
മസ്കത്ത്: അൽ ബുസൈദി ഭരണകാലത്തിന്റെ ചരിത്രത്തെ ആസ്പദമാക്കി നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രദർശനവും ശാസ്ത്രീയ സെമിനാറും സംഘടിപ്പിച്ചു.
മസ്കത്ത് ഗവർണർ സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രമുഖ ചരിത്ര ഗവേഷകരും അക്കാദമിക് വിദഗ്ധരും പങ്കെടുത്തു.
രണ്ട് സെഷനുകളായി നടന്ന സെമിനാറിൽ അൽ ബുസൈദി ഭരണത്തിന്റെ ചരിത്രവികസനം, ഒമാന്റെ സമാധാന നയങ്ങൾ, ഒമാന്റെ നവോത്ഥാന മുന്നേറ്റം തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ചയായി. നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചാൻസലർ ഡോ. പി. മുഹമ്മദാലി സന്നിഹിതനായി.
രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന നേട്ടങ്ങളെ രേഖപ്പെടുത്തുന്ന 36 ഫോട്ടോകളും ഒമാന്റെ സാംസ്കാരിക, രാഷ്ട്രീയ പൈതൃകത്തിന്റെ പ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

