Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സൂക്ഷ്മത പാലിക്കണം; കർശന മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

text_fields
bookmark_border
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സൂക്ഷ്മത പാലിക്കണം; കർശന മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്
cancel

മസ്കത്ത്: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും നിയമലംഘനങ്ങളിലേക്ക് നയിക്കുന്നതും മറ്റുള്ളവരുടെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതുമായ ഓൺലൈൻ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പൊലfസ്. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി പുറത്തിറക്കിയ സന്ദേശത്തിലാണ് ആർ.ഒ.പി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വ്യക്തിഹത്യ നടത്തലും അപകീർത്തിപ്പെടുത്തലും, വ്യാജവാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കൽ, ഓൺലൈൻ വഴിയുള്ള അധിക്ഷേപങ്ങളും ഭീഷണികളും, ഡിജിറ്റൽ അക്കൗണ്ടുകളും സിസ്റ്റങ്ങളും ഹാക്ക് ചെയ്യൽ, അനുവാദമില്ലാതെ മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾ പൂർണമായും വിട്ടുനിൽക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു. ഒന്നിച്ച് സുരക്ഷിതമായ ഒരു ഡിജിറ്റൽ ലോകം കെട്ടിപ്പടുക്കാമെന്ന് ആർ.ഒ.പി ബോധവൽക്കരണ കാമ്പയിനിലൂടെ ഓർമിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Exercise caution on digital platforms: Royal Oman Police issues strict warning
Next Story