Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​നി​മ​യ നി​ര​ക്ക്...

വി​നി​മ​യ നി​ര​ക്ക് കു​റ​ഞ്ഞു, റി​യാ​ലി​ന് 215 രൂപ

text_fields
bookmark_border
വി​നി​മ​യ നി​ര​ക്ക് കു​റ​ഞ്ഞു, റി​യാ​ലി​ന് 215 രൂപ
cancel

മ​സ്ക​ത്ത്: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് കു​റ​ഞ്ഞ് ഒ​രു റി​യാ​ലി​ന് 215 രൂ​പ എ​ന്ന നി​ര​ക്കി​ലെ​ത്തി. ഡോ​ള​റി​നെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ൻ രൂ​പ ശ​ക്ത​മാ​യ​താ​ണ് വി​നി​മ​യ നി​ര​ക്ക് കു​റ​യാ​ൻ കാ​ര​ണം. ഡോ​ള​റി​ന്റെ വി​ല വെ​ള്ളി​യാ​ഴ്ച ഏ​ഴ് പൈ​സ കു​റ​ഞ്ഞി​രു​ന്നു. ഒ​രു ഡോ​ള​റി​ന് 82.98 പൈ​സ​യാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച​ത്തെ വി​ല. വെ​ള്ളി​യാ​ഴ്ച ഏ​ഴു പൈ​സ കു​റ​ഞ്ഞ് 82.91 രൂ​പ​യി​ലെ​ത്തി. ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി പ്രാ​പി​ക്കാ​ൻ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. പു​തി​യ ഇ​ന്ത്യ​ൻ ബ​ജ​റ്റി​ൽ ആ​ഭ്യ​ന്ത​ര ക​റ​ൻ​സി ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ഹ​രി വി​പ​ണി ശ​ക്തി​പ്പെ​ടു​ക​യും വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ഒ​ഴു​ക്ക് വ​ർ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​യും ശ​ക്തി​പ്പെ​ട്ടി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച 1000 രൂ​പ​ക്ക് 4.650 റി​യാ​ൽ എ​ന്ന നി​ര​ക്കാ​ണ് വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ഈ​ടാ​ക്കി​യ​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ നി​ര​ക്ക് ത​ന്നെ തു​ട​രും. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 13 ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വി​നി​മ​യ നി​ര​ക്കാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 13ന് ​റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് 214.40 രൂ​പ വ​രെ താ​ഴ്ന്നി​രു​ന്നു. പി​ന്നീ​ട് നി​ര​ക്ക് ഉ​യ​ർ​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​ർ 28 ന് 216.40 ​രൂ​പ​വ​രെ ആ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട്​ വി​നി​മ​യ നി​ര​ക്ക് കു​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 15ന് ​റി​യാ​ലി​ന് 215.10 ൽ ​എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​നി​മ​യ നി​ര​ക്ക് വ​ർ​ധി​ച്ച് ക​ഴി​ഞ്ഞ മാ​സം 22ന് 215.80 ​രൂ​പ വ​രെ എ​ത്തി​യി​രു​ന്നു.

വി​നി​മ​യ നി​ര​ക്ക് കു​റ​യു​ന്ന​ത് കൂ​ടു​ത​ൽ വ​ലി​യ സം​ഖ്യ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​വ​രെ​യാ​ണ് കാ​ര്യ​മാ​യി ബാ​ധി​ക്കു​ക. ഇ​ത്ത​ര​ക്കാ​രി​ൽ പ​ല​രും പ​ണം അ​യ​ക്കാ​തെ ന​ല്ല നി​ര​ക്കി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ചെ​യ്യു​ക. അ​തി​നാ​ൽ വി​നി​മ​യ നി​ര​ക്ക് കു​റ​യു​ന്ന​തോ​ടെ വ​ൻ സം​ഖ്യ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​വ​രു​ടെ തി​ര​ക്ക് കു​റ​യും. എ​ന്നാ​ൽ മാ​സാ​ന്ത ചെ​ല​വു​ക​ൾ​ക്കാ​യി നാ​ട്ടി​ലേ​ക്ക് ചെ​റി​യ സം​ഖ്യ അ​യ​ക്കേ​ണ്ടി വ​രു​ന്ന​വ​ർ​ക്ക് വ​ലി​യ വ്യ​ത്യാ​സ​മൊ​ന്നും ഉ​ണ്ടാ​വി​ല്ല. അ​തി​നാ​ൽ ഇ​ത്ത​രം വ്യ​തി​യാ​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsExchange ratesdecreased
News Summary - Exchange rate decreased to Rs 215 per riyal
Next Story