അമിത വേഗം; ഡ്രൈവർ പിടിയിൽ
text_fieldsമസ്കത്ത്: അമിത വേഗത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കാർ ഡ്രൈവർ അറസ്റ്റിൽ. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിൽ വാഹനമോടിച്ചതിനാണ് പ്രതിയെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്. ഇയാൾ അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് നടപടി. കഴിഞ്ഞവർഷം 1854 റോഡപകടങ്ങളിലായി 586 പേർ മരണപ്പെട്ടിരുന്നു.
1936 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിത വേഗം, അശ്രദ്ധ, റോഡിലെ മോശം പെരുമാറ്റം, ഓവർടേക്കിങ് തുടങ്ങിയവയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

