രക്തദാന–പ്ലാസ്മ ദാന ക്യാമ്പിൽ മികച്ച പങ്കാളിത്തം
text_fieldsപ്രതീക്ഷ ഒമാനും ഗ്ലോബൽ മണി എക്സ്ചേഞ്ചും സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പെങ്കടുത്തവർക്ക് ലഘു ഭക്ഷണ കിറ്റ് നൽകുന്നു
മസ്കത്ത്: പ്രതീക്ഷ ഒമാനും ഗ്ലോബൽ മണി എക്സ്ചേഞ്ചും ചേർന്ന് ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്ത -പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് കോവിഡ് പ്രോേട്ടാകോൾ പാലിച്ചാണ് ക്യാമ്പ് നടത്തിയത്. രാവിലെ എട്ടര മുതൽ ഉച്ചക്ക് രണ്ട് മണി വരെ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തവും പ്ലാസ്മയും ദാനം ചെയ്തു. പ്രസിഡൻറ് റെജി കെ. തോമസ്, സെക്രട്ടറി ശശി കുമാർ, ട്രഷറർ ജയശങ്കർ, പ്രതീക്ഷ ഒമാൻ പ്രോഗ്രാം കൺവീനർ ഷിബു ഹമീദ്, ഗ്ലോബൽ മണി എക്സ്ചേഞ്ച് മാർക്കറ്റിങ് കെ.ആർ രാജേഷ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ എത്തിയ എല്ലാവർക്കും ലഘുഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

