സഞ്ചാരികളെ സ്വീകരിക്കാൻ മികച്ച മുന്നൊരുക്കം
text_fieldsമസ്കത്ത്: വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിനായി മികച്ച മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിട്ടുള്ളത്. ദോഫാറിലേക്കുള്ള റോഡുകളിലും ഗതാഗതം ക്രമീകരിക്കുന്നതിന് മതിയായ പൊലീസ് സേവനം ഉറപ്പാക്കും.
ഹരിത ഇടങ്ങളും ബീച്ചുകളും സുരക്ഷിതമാക്കുക, സന്ദർശകരുടെ സുരക്ഷ നിലനിർത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനായി മാസങ്ങൾക്ക് മുമ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പദ്ധതികൾ, പ്രവർത്തനങ്ങൾ, വികസനങ്ങൾ, ഖരീഫ് ദോഫാർ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ എന്നിവക്കുപുറമെ ഗതാഗതം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളും ദോഫാർ മുനിസിപ്പൽ കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നു. പൊതുഗതാഗത സേവനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങളും ടാക്സി ലൈസൻസിങിനായി അംഗീകൃത സംവിധാനങ്ങൾ സജീവമാക്കുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്തു.
റോഡുമാർഗം ഗവർണറേറ്റിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിവിധ വിലായത്തുകളിലെ സ്റ്റേഷനുകളിൽ ഇന്ധനത്തിന്റെ അളവ് വർധിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഖരീഫ് സീസണിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ വിവിധ ക്രമീകരണങ്ങളാണ് റോയൽ ഒമാൻ പൊലിസിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് സലാലയിലേക്കുള്ള റോഡുകളിൽ പട്രോളിങ്ങും പരിശോധനകളും ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

