എക്സലൻസ് എജുക്കേഷൻ 2025 ബാച്ച് ഗ്രാജ്വേഷൻ ഡേ സംഘടിപ്പിച്ചു
text_fieldsഎക്സലൻസ് എജുക്കേഷൻ ഗ്രാജ്വേഷൻ ഡേ ചടങ്ങിൽനിന്ന്
മസ്കത്ത്: എക്സലൻസ് എജുക്കേഷൻ 2025 ലെ ഗ്രാജ്വേഷൻ ഡേ ചടങ്ങ് അൽ ഖുവൈറിലെ ഇന്റർസിറ്റി ഹോട്ടലിൽ സംഘടിപ്പിച്ചു. വിവിധ പ്രോഗ്രാമുകളിൽനിന്നുള്ള വിദ്യാർഥികളെ ആദരിച്ചു.
സ്ഥാപകനും സി.ഇ.ഒയുമായ പ്രഫ. ഡോ. അൻസാരി ഇബ്രാഹിം സ്വാഗതം നേർന്നു. മികച്ച അക്കാദമിക് നേട്ടങ്ങൾക്കും പ്രത്യേക വിജയങ്ങൾക്കും അവാർഡുകളും സമ്മാനങ്ങളും നൽകി.
ശർഖിയ്യ ഗവർണറേറ്റ് ചാംബേഴ്സ് ബ്രാഞ്ച് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ മുഹമ്മദ് നാസർ അൽ മസ്കരി, ഹവാരി ടെക്നിക്കൽ കൺസൾട്ടിങ് കമ്പനി മാനേജ്മെന്റ് ആൻഡ് എക്സ്റ്റേണൽ റിലേഷൻസ് ഡയറക്ടർ മാലിക് അൽ മോസമി, അൽ സലാമ പോളിക്ലിനിക് എം.ഡി ഡോ. സിദ്ദീഖ് മങ്കട, അൽ അമാനി ടി.വി.ആർ ഗ്രൂപ് ഡയറക്ടർ റതീഷ് രാജൻ, ഗൾഫ് സെന്റർ കൺസൾട്ടൻസി ആൻഡ് ഓഡിറ്റ് സി.ഇ.ഒ സുഭാഷ് കുമാർ നായർ, ഐ.ടി ആൻഡ് ബിസിനസ് മാനേജ്മെന്റ് സ്ട്രാറ്റജിക് കൺസൾട്ടന്റ് രാകേഷ് നായർ തുടങ്ങിയവരും അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

