സിലാല്‍ മാര്‍ക്കറ്റില്‍ പരിശോധന
text_fieldsസിലാൽ മാർക്കറ്റിൽ അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: ബര്‍ക വിലായത്തിലെ ഖസാഇന്‍ ഇക്കണോമിക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സിലാല്‍ മാര്‍ക്കറ്റില്‍ പരിശോധനയുമായി അധികൃതര്‍.
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി , കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിശോധന. വിതരണക്കാര്‍ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ലംഘനങ്ങള്‍ കണ്ടെത്തുക, വിപണിയിലെ സാധനങ്ങളുടെ ലഭ്യത പരിശോധിക്കുക, വില വര്‍ധന ഒഴിവാക്കുക, ഭക്ഷ്യോൽപന്നങ്ങള് ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കുക എന്നിവയായിരുന്നു ലക്ഷ്യം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് അതോറിറ്റി നടത്തുന്ന സംയുക്ത പരിശോധനകളുടെ ഭാഗമായിരുന്നു സന്ദര്‍ശനമെന്ന് അധികൃതര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.