ലോക ഫെയർട്രേഡ് ദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: നല്ല വിപണന ശീലങ്ങളുടെ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ട് അൽ സീബ് ഇന്ത്യൻ സ്കൂളിലെ കോമേഴ്സ് വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ഫെയർ ട്രേഡ് ദിനം ആഘോഷിച്ചു. ‘മാറ്റത്തിെൻറ വക്താക്കളാവുക’ എന്ന തലക്കെട്ടിലാണ് പരിപാടി നടന്നത്. നല്ല വിപണന ശീലങ്ങളിലൂടെ ദാരിദ്ര്യ നിർമാർജനവും സുസ്ഥിര വികസനവും സാമൂഹിക നീതിയുമെല്ലാം കൈവരിക്കാമെന്ന ആശയം ഭാവിയിലെ സംരംഭകർക്ക് പകർന്നുനൽകുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സ്കൂൾ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. വിപണന ശീലങ്ങൾക്ക് പുറമെ ഉപഭോക്താക്കളുടെ അവകാശങ്ങളും പ്രതിപാദിക്കുന്ന 12ാം ക്ലാസ് വിദ്യാർഥികള്‍ അവതരിപ്പിച്ച സ്കിറ്റ് ആയിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖരെ കുറിച്ച് ശഹനാസ് ഹുസൈൻ, ഇന്ദിര നൂയ്, ജ്യോതി റെഡ്ഡി എന്നിവര്‍ സംസാരിച്ചു. വിവിധ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു. ഭക്ഷ്യ വിഭഗങ്ങളുടെ പ്രത്യേക സ്റ്റാളും വ്യത്യസ്തമായി. വിദ്യാര്‍ഥികള്‍ തന്നെ വീടുകളില്‍നിന്ന് നിര്‍മിച്ച് കൊണ്ടുവന്ന വിഭവങ്ങളായിരുന്നു ഇവയെല്ലാം. വിവിധ ഉൽപന്നങ്ങള് വില്പന നടത്തിയതിലൂടെ ലഭിച്ച പണം സ്കൂള്‍ ചാരിറ്റി ക്ലബിന് കൈമാറിയും സീബ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
