Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎം.​എ.​കെ ഷാ​ജ​ഹാ​െൻറ...

എം.​എ.​കെ ഷാ​ജ​ഹാ​െൻറ വി​യോ​ഗ​ത്തി​ൽ  ഒ​മാ​ൻ പൗ​രാ​വ​ലി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
എം.​എ.​കെ ഷാ​ജ​ഹാ​െൻറ വി​യോ​ഗ​ത്തി​ൽ  ഒ​മാ​ൻ പൗ​രാ​വ​ലി അ​നു​ശോ​ചി​ച്ചു
cancel

മ​സ്​​ക​ത്ത്​: വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ആ​ൽ ഹ​രീ​ബ് ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ.​കെ ഷാ​ജ​ഹാ​​​െൻറ അ​പ്ര​തീ​ക്ഷി​ത​വും ആ​ക​സ്മി​ക​വു​മാ​യ വി​യോ​ഗ​ത്തി​ൽ ഒ​മാ​ൻ പൗ​രാ​വ​ലി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്​​ച രാ​ത്രി റൂ​വി ഖാ​ബൂ​സ്​ മ​സ്​​ജി​ദി​ൽ ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ന്​ ശേ​ഷം റൂ​വി ബ​ദ​ർ അ​ൽ സ​മാ ആ​ശു​പ​ത്രി ഒാ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ അ​നു​സ്​​മ​ര​ണ യോ​ഗം ചേ​ർ​ന്ന​ത്. 
സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ തു​റ​ക​ളി​ൽ ത​േ​ൻ​റ​താ​യ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച ഷാ​ജ​ഹാ​​​െൻറ വി​യോ​ഗം താ​ങ്ങാ​ൻ ക​ഴി​യാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണെ​ന്ന്​ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സേ​വ​ന​പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ക​ർ​മ​നി​ര​ത​മാ​യ ആ ​ജീ​വി​തം മാ​തൃ​കാ​പ​ര​മാ​ണ്. എം​ബ​സി ഒാ​ണ​റ​റി കോ​ൺ​സു​ലാ​ർ എ​ന്ന നി​ല​യി​ൽ നി​സ്വാ​ർ​ഥ സേ​വ​ന​മാ​ണ്​ അ​ദ്ദേ​ഹം കാ​ഴ്​​ച​വെ​ച്ച​ത്. തെ​ക്ക​ൻ ശ​ർ​ഖി​യ മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രെ​യും എം​ബ​സി​യെ​യും കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന ക​ണ്ണി​യാ​യി വ​ർ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ച്ചു. ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സേ​വ​ന​മാ​ണ്​ അ​ദ്ദേ​ഹം ന​ൽ​കി​യ​ത്. 
അ​ശ​ര​ണ​രു​ടെ ആ​ശാ​കേ​ന്ദ്ര​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​​​െൻറ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​​​െൻറ ഉ​ന്ന​തി​ക്ക്​ വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ശ​യ​പ​ര​മാ​യ വ്യ​താ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും എ​ല്ലാ സം​ഘ​ട​ന​ക​ളു​മാ​യി ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കാ​നും എ​ല്ലാ​വ​രെ​യും മു​ന്നോ​ട്ടു​ന​യി​ക്കാ​നും ​ദി​ശാ​ബോ​ധം ന​ൽ​കാ​നും ഷാ​ജ​ഹാ​ന്​ സാ​ധി​ച്ച​താ​യും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

ഷ​ക്കീ​ൽ അ​ഹ​മ്മ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ഡോ.​പി. മു​ഹ​മ്മ​ദ​ലി, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി നീ​ലു റോ​ഹ്​​റ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ചെ​യ​ർ​മാ​ൻ ഡോ.​സ​തീ​ഷ്​ ന​മ്പ്യാ​ർ, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ.​വി.​ജോ​ർ​ജ്, സ്​​കൂ​ൾ ബോ​ർ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ   സി.​എം. ന​ജീ​ബ്, സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം അ​സ്​​വാ​രി നി​തി​ൻ ഡി​യോ​റ​സ്, അ​സി.​എ​ജു​ക്കേ​ഷ​ൻ അ​ഡ്വൈ​സ​ർ ഡോ.​അ​ല​ക്​​സ്.​സി.​ജോ​സ​ഫ്, ആ​ദം ജ്വ​ല്ല​റി ഉ​ട​മ അ​ബ്​​ദു​ൽ​ഹ​മീ​ദ്​ ആ​ദം, ആ​ർ.​യൂ​സു​ഫ്, ബ​ഷീ​ർ മാ​സ്​​റ്റ​ർ ദാ​ർ​സൈ​ത്ത്, ഇ​സ്​​ലാ​ഹി സ​​െൻറ​ർ പ്ര​തി​നി​ധി മു​നീ​ർ എ​ട​വ​ണ്ണ, അ​രീ​ജ്​ അ​ഷ്​​റ​ഫ്, പി.​ടി.​കെ ഷ​മീ​ർ, പു​റ​ങ്ങ്​ അ​ബ്​​ദു​ള്ള മൗ​ല​വി (സു​ന്നി സ​​െൻറ​ർ മ​സ്​​ക​ത്ത്), അ​ബ്​​ദു​ൽ അ​സീ​സ് വ​യ​നാ​ട്, റ​ഹ്​​മ​ത്തു​ള്ള മ​ഗ്‌​രി​ബി, മു​ല​ദ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​െ​എ ഷ​രീ​ഫ്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsoman events
News Summary - events
Next Story