Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ഇ​ഫ്​​താ​​െറാരുക്കി

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ഇ​ഫ്​​താ​​െറാരുക്കി
cancel

മ​സ്​​ക​ത്ത്​: ഒ​രു​മ​യു​ടെ​യും സൗ​ഹൃ​ദ​ത്തി​​​െൻറ​യും സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ഇ​ഫ്​​താ​ർ വി​രു​ന്നൊ​രു​ക്കി. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന നോ​മ്പു​തു​റ​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ.​വി.​ജോ​ർ​ജ്, ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ, ​െഎ.​എ​സ്.​എം മാ​നേ​ജ്​​മ​​െൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഒാ​മ​ന​ക്കു​ട്ട​ൻ, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ്​ കു​മാ​ർ ചൗ​ഹാ​ൻ, അ​ധ്യാ​പ​ക​ർ, മ​റ്റ്​ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. 

അ​മു​സ്​​ലിം​ക​ൾ​ക്ക്​ ഇ​സ്​​ലാ​മി​നെ കു​റി​ച്ചും പ്രാ​ദേ​ശി​ക സം​സ്​​കാ​ര​ത്തെ കു​റി​ച്ചു​മെ​ല്ലാം മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ്​ റ​മ​ദാ​ൻ ന​ൽ​കു​ന്ന​തെ​ന്ന്​ തു​ട​ർ​ന്ന്​ സം​സാ​രി​ച്ച സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ സീ​നി​യ​ർ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ സ​ജി.​എ​സ്.​നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു. 
സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഡോ. ​ദേ​ബാ​ശി​ഷ്​ ഭ​ട്ടാ​ചാ​ര്യ ഒ​രു​ക്കി​യ ഇ​ഫ്​​താ​ർ വി​രു​ന്നി​ൽ സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ പു​റ​മെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ഇ​ന്ത്യ​ൻ സ്​​കൂ​ൾ തും​റൈ​ത്ത്​ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ത്തു. സ്​​റ്റാ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​ക​മാ​ലു​ദ്ദീ​ൻ സ്വാ​ഗ​തം 
പ​റ​ഞ്ഞു. 

മു​ൻ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റു​മാ​രാ​യ രാം ​സ​ന്താ​നം, സി​റി​ൾ സാ​മു​വ​ൽ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ മ​ൻ​പ്രീ​ത്​ സി​ങ്, മു​ൻ സോ​ഷ്യ​ൽ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ സ​​നാ​ത​ന​ൻ, മു​ൻ എ​സ്.​എം.​സി ക​ൺ​വീ​ന​ർ അ​ശ്വി​ൻ പു​രേ​ച്ച, കി​ഷോ​ർ സേ​ഥ്, അ​ശ്വി​നി ജാ​മ്പ്, സു​ബ്ര​മ​ണ്യം, താ​ജ്​ മ​ദ​നി, തും​റൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ റ​സ​ൽ മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ കേ​ായ അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 260ഒാ​ളം പേ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - events
Next Story