ബൂഅലി: ജഅലാൻ ബൂഅലി മലയാളി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എം.എ.കെ ഷാജഹാൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ മനുഷ്യനെ സ്വന്തം കൂടപ്പിറപ്പായി കണ്ടിരുന്ന മഹാവ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിെൻറ ജീവിതം മാതൃകാപരമാണെന്നും യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിെൻറ വേർപാട് ശർഖിയ മേഖലയിലെ പൊതുസമൂഹത്തിനും സാധാരണ മനുഷ്യർക്കും തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പ്രശാന്ത് പുതിയാണ്ടി (പ്രവാസി ജഅലാൻ പ്രസിഡൻറ്), സത്യൻ (ശംസ് ജഅലാൻ), അബ്ദുൽ മജീദ് മുസ്ലിയാർ (സുന്നി സെൻറർ), അനിൽകുമാർ, ബഷീർ മുരിയാട് (കെ.എം.സി.സി), നൗഷാദ് (ഒ.െഎ.സി), അബ്ദുറഹീം, ഫിറോസ് (കൈരളി) എന്നിവർ പങ്കെടുത്തു സംസാരിച്ചു. ടി.കെ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.