Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​ല​സം​ര​ക്ഷ​ണ​...

ജ​ല​സം​ര​ക്ഷ​ണ​ സ​ന്ദേ​ശവുമായി കാ​ൽ​ന​ട​യാ​ത്ര

text_fields
bookmark_border
ജ​ല​സം​ര​ക്ഷ​ണ​ സ​ന്ദേ​ശവുമായി കാ​ൽ​ന​ട​യാ​ത്ര
cancel

മ​സ്​​ക​ത്ത്​: ജ​ല​സ​മ്പ​ത്ത്​ കാ​ത്തു​വെ​ക്കേ​ണ്ട​തി​​െൻറ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​നാ​യി സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ കാ​ൽ​ന​ട​യാ​ത്ര. ഹി​ൽ​മി അ​ൽ കി​ന്ദി, ന​വാ​ഫ്​ അ​ൽ സു​ലൈ​മാ​നി എ​ന്നീ സ്വ​ദേ​ശി പൗ​ര​ന്മാ​രാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണ സ​ന്ദേ​ശ​വു​മാ​യി ന​ട​ക്കു​ന്ന​ത്​. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച സി​ഫ​യി​ൽ​നി​ന്ന്​ ന​ട​ക്കാ​ൻ ആ​രം​ഭി​ച്ച ഇ​വ​ർ തി​ങ്ക​ളാ​ഴ്​​ച ബോ​ഷ​റി​ലെ​ത്തി. 
ഇ​ന്ന്​ അ​ൽ ഹെ​യി​ലി​ൽ എ​ത്താ​നാ​ണ്​ പ​ദ്ധ​തി. ജ​ല​ദി​ന​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​വ​രു​ടെ ഇൗ ​യാ​ത്ര. ഇൗ ​വ​ർ​ഷ​ത്തെ ജ​ല​ദി​ന​ത്തി​​െൻറ പ്ര​ധാ​ന ഉൗ​ന്ന​ൽ അ​ഴു​ക്കു​ജ​ല​ത്തി​​െൻറ പു​ന​രു​പ​യോ​ഗ​മാ​ണെ​ന്ന്​ മി​ഡി​ലീ​സ്​​റ്റ്​ ഡീ​സാ​ലി​നേ​ഷ​ൻ റി​സ​ർ​ച്ച്​ സ​െൻറ​റി​ലെ (മെ​ഡ്​​റെ​ക്ക്​) ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​യ അ​ൽ കി​ന്ദി പ​റ​യു​ന്നു. ജ​ലം ജീ​വി​ത​മാ​ണ്​. അ​തി​ല്ലാ​തെ മ​നു​ഷ്യ​ന്​ അ​തി​ജീ​വ​നം സാ​ധ്യ​മ​ല്ലെ​ന്ന സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ്​ യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ അ​ൽ കി​ന്ദി പ​റ​ഞ്ഞു. ഇ​ന്ന്​ എ​ല്ലാ​വ​രും എ​ണ്ണ​യെ​ക്കു​റി​ച്ചാ​ണ്​ സം​സാ​രി​ക്കു​ന്ന​തെ​ന്ന്​ സു​ലൈ​മാ​നി പ​റ​ഞ്ഞു. ജ​ല​മാ​ണ്​ എ​ണ്ണ​യേ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്ന​താ​ണ്​ ത​​െൻറ കാ​ഴ്​​ച​പ്പാ​ട്​. ഇൗ ​അ​മൂ​ല്യ​മാ​യ സ​മ്പ​ത്ത്​ ന​മ്മ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്​. അ​ല്ലാ​ത്ത​പ​ക്ഷം നാം ​ഇ​ന്ന്​ എ​ണ്ണ അ​ന്വേ​ഷി​ക്കു​ന്ന​തു​പോ​ലെ ഒ​രു​നാ​ൾ ജ​ല​വും അ​ന്വേ​ഷി​ക്കേ​ണ്ടി വ​രു​മെ​ന്നും സു​ലൈ​മാ​നി പ​റ​ഞ്ഞു. ജ​ബ​ൽ സി​ഫാ​യി​ലെ അ​ഴു​ക്കു​ജ​ല സം​സ്​​ക​ര​ണ പ്ലാ​ൻ​റി​ൽ​നി​ന്ന്​ അ​ൽ ഹെ​യി​ലി​ലെ മെ​ഡ്​​റെ​ക്ക്​ ഹെ​ഡ്​​ക്വാ​ർ​േ​ട്ട​ഴ്​​സി​ലേ​ക്കാ​ണ്​ ഇ​വ​രു​ടെ യാ​ത്ര. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - events oman
Next Story