‘മിഴിനീർ തുള്ളികൾ’ ഹ്രസ്വചിത്രത്തിെൻറ ചിത്രീകരണം ആരംഭിച്ചു
text_fieldsമസ്കത്ത്: പ്രവാസത്തിെൻറ കഥ പറയുന്ന ‘മിഴിനീര് തുള്ളികള്‍’ എന്ന ഹ്രസ്വചിത്രത്തിെൻറ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിെൻറ പൂജ കഴിഞ്ഞ ദിവസം വൈറ്റ് റോസസ് ഡാന്‍സ് ആൻഡ് മ്യൂസിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു.
വാർ മീഡിയ ക്രിയേഷൻസിെൻറ ബാനറിൽ നിർമിക്കുന്ന ചിത്രത്തിെൻറ കഥയും നിർമാണവും വിനോദ് വിജയകുമാറാണ് നിർവഹിക്കുന്നത്. നക്ഷത്ര കുറുപ്പിെൻറ പ്രാർഥനഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ ഗിരിജ േബക്കര്, ഷിലിന് പൊയ്യാറ, റിജു റാം, ബിജു വർഗീസ്, രമേഷ്, ഡോ. റഷീദ്, മനോഹരന് ഗുരുവായൂര്‍, അന്‍സാര്‍ സീബ്, കർമ കുറുപ്പ് എന്നിവര്‍ തിരികൊളുത്തിക്കൊണ്ടാണ് പൂജ തുടങ്ങിയത്. അല്‍ സലാമ പോളിക്ലിനിക്കാണ് ചിത്രത്തിെൻറ മുഖ്യ പ്രായോചകർ. കേരളത്തിനുപുറത്ത് കേരളത്തെ മനസ്സിൽ കൊണ്ടുനടക്കുന്നവരുടെ വേദനയുടെയും നൊമ്പരങ്ങളുടെയും ദൃശ്യാവിഷ്കാരമാകും സിനിമയെന്ന് സംവിധായകന് പ്രകാശ് വി. നായര്‍ പറഞ്ഞു. ഉണ്ണി ചേലക്കരയുടേതാണ് സിനിമയുടെ തിരക്കഥ.
വിനോദ് വിജയ്കുമാര്‍, ലോവല്‍ ബാലകൃഷ്ണന്, ജെയ്സന് പി. മത്തായി, എ.ടി രമേഷ്, സജേഷ് പട്ടാമ്പി, വിനോദ് മഞ്ചേരി തുടങ്ങിയവരാണ്
അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
