ബർക്ക: ഭക്ഷ്യോൽപന്ന മേഖലയിലെ മുൻനിരസ്ഥാപനമായ ഗസൽ ഫുഡ്സ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ബർക്കയിലെ ഫാമിൽ നടന്ന പരിപാടി മാനേജിങ് ഡയറക്ടർ പി.ബി. സലീം ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതിന് ആരംഭിച്ച കായിക മത്സരങ്ങൾ മാനേജ്മെൻറ് അംഗങ്ങളുടെയും സ്റ്റാഫിെൻറയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വടംവലി, ബോൾ ത്രോ, ലെമൺ സ്പൂൺ റൈസ്, ഫുട്ബാൾ ഷൂട്ടൗട്ട് തുടങ്ങിയ ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ അരങ്ങേറി.
വിവിധ ഗ്രൂപ്പുകളായി നടന്ന മത്സരങ്ങളിൽ ‘ടർമറിക് ബ്ലാസ്റ്റേഴ്സ്’ ഓവറോൾ കിരീടം നേടി. ഉച്ചക്കുശേഷം യൂസുഫ് കാരക്കാടിെൻറ നേതൃത്വത്തിലുള്ള ‘ടീം ചമൻ’ അവതരിപ്പിച്ച ഗാനസദസ്സ്, ജീവനക്കാരുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. മികച്ച ജീവനക്കാർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് പ്രോഗ്രാം കൺവീനർ ജെബിൻ ജബ്ബാർ നേതൃത്വം നൽകി.