റുസ്താഖ് മേഖല കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമസ്കത്ത്: കേരള പ്രവാസി വെൽഫെയർ അസോസിയേഷെൻറ റുസ്താഖ് മേഖലാ കമ്മിറ്റി രൂപവത്കരിച്ചു. റുസ്താഖ് ഷുമോഖ് ഹോട്ടലിൽ നടന്ന പരിപാടിയിൽ എഴുപതിലേറെ പേർ പെങ്കടുത്തു. സംഘടനയുടെ ഒമാൻ ഘടകം പ്രസിഡൻറ് അഡ്വ. പ്രദീപ് കുമാർ മണ്ണുത്തി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, നോർക്കയുടെ പ്രവാസി ക്ഷേമപദ്ധതികളെപ്പറ്റി സംഘടനയുടെ ഒമാൻ ട്രഷറർ ബിനു ഭാസ്കർ സംസാരിച്ചു.
‘കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ എന്ത്, എന്തിനുവേണ്ടി’ എന്ന വിഷയത്തിൽ മന്മഥൻ സംസാരിച്ചു. ചോദ്യോത്തരവേളയും നടത്തി. ഒമാൻ ഘടകം സെക്രട്ടറി വിനോദ് ലാൽ സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ നന്ദിയും പറഞ്ഞു. റുസ്താഖ് മേഖല ഭാരവാഹികൾ: കെ. മന്മഥൻ (പ്രസി.), അജിത് കുമാർ (വൈസ് പ്രസി.), സി.സി ചന്ദ്രൻ (സെക്ര.), സി.പി ബഷീർ (ജോ: സെക്ര.), ഷാജി (ട്രഷ.)
